Chiking
Latest News

യുഎസിലെ സിഖ് ക്ഷേത്രത്തില്‍ കയ്യാങ്കളി; നാല് പേര്‍ക്ക് പരിക്കേറ്റു

Web Desk
Indian Telegram Android App Indian Telegram IOS App

ഇന്ത്യാനപൊളിസ്: യുഎസിലെ ഇന്ത്യാനപൊളിസിലുള്ള സിഖ് ക്ഷേത്രത്തില്‍ തര്‍ക്കത്തിനിടെ നാല് പേര്‍ക്ക് പരിക്കേറ്റു. വാക്കുതര്‍ക്കം കയ്യാങ്കളിയില്‍ കലാശിക്കുകയായിരുന്നു. 150ഓളം തര്‍ക്കത്തിലേര്‍പ്പെട്ടതെന്ന് ഗ്രീന്‍വുഡ് പൊലീസ് മേധാവി പറഞ്ഞു.

രണ്ട് വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന ക്ഷേത്രത്തിലെ നേതൃമാറ്റം സംബന്ധിച്ച തര്‍ക്കമാണ് അടിപിടിയായത്. നാല് പേര്‍ക്ക് നിസാര പരിക്കേറ്റതായും ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും പൊലീസ് പറഞ്ഞു. ഇവരെ പിന്നീട് ചോദ്യം ചെയ്യും.

സംഭവത്തിന്റെ വിശദാംശങ്ങള്‍ അറിയുന്നതിനായി പൊലീസ് ക്ഷേത്രത്തിലെ നിരീക്ഷണക്യാമറകള്‍ പരിശോധിക്കും.

Top