Chiking
Latest News

നൈജീരിയയില്‍ കടല്‍ക്കൊള്ളക്കാര്‍ തട്ടിക്കൊണ്ടുപോയ ഇന്ത്യക്കാരന്‍ നാട്ടില്‍ തിരിച്ചെത്തി; കേന്ദ്രസര്‍ക്കാരിന് നന്ദി അറിയിച്ചു

Web Desk
Indian Telegram Android App Indian Telegram IOS App

പാലംപുര്‍: നൈജീരിയയില്‍ ഒരു കപ്പലില്‍ ജോലി ചെയ്യുന്നതിനിടെ കടല്‍ക്കൊള്ളക്കാര്‍ തട്ടിക്കൊണ്ടുപോയ ഇന്ത്യക്കാരന്‍ നാട്ടില്‍ തിരിച്ചെത്തി.  കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടലിലൂടെയാണ് മോചനം സാധ്യതമായത്. ഹിമാചല്‍ പ്രദേശിലെ പാലംപുര്‍ സ്വദേശി അജയ് കുമാറാണ് 73 ദിവസത്തെ തടങ്കലിന് ശേഷം മോചിതനായത്.

കേന്ദ്രസര്‍ക്കാരിനും ഹിമാചല്‍ മുഖ്യമന്ത്രി ജയ്‌റാം താക്കൂറിനും അജയ് കുമാര്‍ നന്ദി അറിയിച്ചു. അജയ് കുമാറുള്‍പ്പെടെ മൂന്ന് പേരാണ് ഞായറാഴ്ചയാണ് ഹിമാചലില്‍ തിരിച്ചെത്തിയത്. സുശീല്‍ കുമാര്‍, പങ്കജ് കുമാര്‍ എന്നിവര്‍ക്കൊപ്പമാണ് അജയ് മെര്‍ച്ചന്റ് നേവിയില്‍ ജോലി ചെയ്തിരുന്നത്. മൂന്ന് പേരും ഹിമാചലിലെ കാന്‍ഗ്ര ജില്ലയില്‍ നിന്നുള്ളവരാണ്. കടല്‍ക്കൊള്ളക്കാരുടെ പിടിയില്‍ നിന്ന് രക്ഷപ്പെട്ടെത്തിയ അജയ് കുമാറിന് വന്‍ സ്വീകരണമാണ് നാട്ടില്‍ നല്‍കിയത്.

നൈജീരിയയില്‍ തടവിലായിരുന്ന കാലത്ത് നടന്ന സംഭവങ്ങള്‍ അജയ് വെളിപ്പെടുത്തി. ഒരു കൂടാരത്തില്‍ പാര്‍പ്പിച്ചിരുന്ന തങ്ങള്‍ക്ക് മാഗി മാത്രമായിരുന്നു കഴിക്കാന്‍ നല്‍കിയിരുന്നതെന്നും അജയ് പറഞ്ഞു. ദൈവത്തിലും സര്‍ക്കാരിലും തനിക്ക് വിശ്വാസമുണ്ടായിരുന്നെന്ന് പറഞ്ഞ അജയ് ഒരു ദിവസം തങ്ങള്‍ക്ക് രക്ഷപ്പെടാന്‍ കഴിയുമെന്ന് പ്രതീക്ഷയുണ്ടായിരുന്നതായും വ്യക്തമാക്കി.

മൂന്ന് പേരുടെയും മോചനം സംബന്ധിച്ച് ഈ മാസം 11ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ട്വീറ്റ് ചെയ്തിരുന്നു. മോചനത്തിനായി പരിശ്രമിച്ച നൈജീരിയയിലെ ഇന്ത്യന്‍ ഹൈ കമ്മീഷനെ മന്ത്രി അഭിനന്ദിക്കുകയും ചെയ്തിരുന്നു.

Top