ഇടത് സര്‍ക്കാരിന്റെ കാലത്ത് മൂന്നാംമുറ വേണ്ടെന്ന് കോടിയേരി (വീഡിയോ)
Web Desk
തിരുവനന്തപുരം: ഇടത് സര്‍ക്കാരിന്റെ കാലത്ത് മൂന്നാംമുറ അനുവദിക്കില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. ശ്രീജിത്തിന്റെ മരണത്തില്‍ ഉത്തരവാദികള്‍ എത്ര ഉന്നതരായാലും നടപടി ഉണ്ടാകും. മൂന്നാംമുറ നടത്തുന്നവര്‍ സേനയ്ക്ക് പുറത്തായിരിക്കുമെന്നും കോടിയേരി ബാലകൃഷ്ണന് പറഞ്ഞു. വരാപ്പുഴ കസ്റ്റഡി മരണത്തിന്റെ പശ്ചാത്തലത്തിലായിരുന്നു കോടിയേരിയുടെ പ്രതികരണം.
പൊലീസുകാര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയനും രംഗത്തെത്തിയിരുന്നു. ചില പൊലീസുകാര്‍ സേനയ്ക്ക് നാണക്കേടുണ്ടാക്കുന്നു. പൗരന്മാരുടെ അവകാശത്തിന് മേലെ ഇവര്‍ കുതിര കയറുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. നിയമപരമായ നടപടികള്‍ സ്വീകരിക്കുന്നതില്‍ പൊലീസിന് തടസമില്ല. എന്നാല്‍ ചെയ്യാന്‍ പാടില്ലാത്തത് ചെയ്താല്‍ കൊലക്കുറ്റത്തിന് വരെ പൊലീസുകാര്‍ക്കെതിരെ കേസെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.
വീഡിയോ കാണാന്‍ വീഡിയോ മെനുവില്‍ പോവുക