Chiking
Latest News

അമേഠിയിലും റായ്ബറേലിയിലും മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനൊരുങ്ങി രാഹുല്‍ ഗാന്ധി

Web Desk
Indian Telegram Android App Indian Telegram IOS App

കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി ഇന്ന് അമേഠിയില്‍ എത്തും.  മൂന്ന് ദിവസത്തെ സന്ദര്‍ശനമാണ് അമേഠിയിലും റായ് ബറേലിയിലുമായി രാഹുല്‍ നടത്തുക.  ആദ്യത്തെ രണ്ട് ദിവസം അമേഠിയില്‍ ചെലവിടുന്ന രാഹുല്‍ മൂന്നാമത്തെ ദിവസം റായ്ബറേലിയിലെത്തും.

കര്‍ഷകരുമായി സംസാരിക്കുന്ന രാഹുല്‍ പാസ്‌പോര്‍ട്ട് സേവാ കേന്ദ്രയുടെയും, ഒരു റോഡ് പദ്ധതിയുടെയും ഒരു പ്രൈവറ്റ് സ്‌കൂളിന്റെയും ഉദ്ഘാടനം നിര്‍വഹിക്കും. സന്ദര്‍ശനത്തിന്റെ ഭാഗമായി ചില വികസന പദ്ധതികള്‍ക്കും രാഹുല്‍ തറക്കല്ലിടും.

അമേഠിയില്‍ ശുക്ല ബാസാറിലെ ജൈനാബ്ഗഞ്ച് മാന്ദിയില്‍ രാഹുല്‍ ഇന്ന് കിസാന്‍ ചൗപാല്‍(കര്‍ഷകരുമായുള്ള കൂടിക്കാഴ്ച) നടത്തും. തുടര്‍ന്നായിരിക്കും പാസ്‌പോര്‍ട്ട് സേവ കേന്ദ്രത്തിന്റെ ഉദ്ഘാടനം. പ്രധാന്‍ മന്ത്രി ഗ്രാം സഡക് യോജ്‌ന പദ്ധതിപ്രകാരം നിര്‍മ്മിച്ച തൗരി- കോട്ടവ റോഡിന്റെ ഉദ്ഘാടനവും രാഹുല്‍ നിര്‍വഹിക്കും.

ബുധനാഴ്ചയാണ് അമ്മ സോണിയാ ഗാന്ധിയുടെ മണ്ഡലത്തില്‍ രാഹുല്‍ എത്തുക.

Top