Chiking
Latest News

‘മത്സരം നിയന്ത്രിക്കാന്‍ റഫറിക്ക് പക്വതയില്ല’; വീണ്ടും വിമര്‍ശിച്ച് ബഫണ്‍

Web Desk
Indian Telegram Android App Indian Telegram IOS App

യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ റയല്‍ മാഡ്രിഡും യുവന്റസും തമ്മില്‍ നടന്ന ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ പെനാല്‍ട്ടി അനുവദിച്ച് റയലിനെ സഹായിച്ച റഫറിക്കെതിരെ വീണ്ടും വിമര്‍ശനവുമായി യുവന്റസ് നായകന്‍ ജിയാന്‍ലൂയിജി ബഫണ്‍ രംഗത്ത്. ഒരു ടിവി ചാനലിനോട് സംസാരിക്കവേയാണ് ബഫണ്‍ റഫറിക്കെതിരെ ആരോപണം ഉന്നയിച്ചത്.

31കാരനായ റഫറിക്ക് ഇത്രയും വലിയ ഒരു മത്സരം നിയന്ത്രിക്കാന്‍ പക്വത വന്നിട്ടില്ല. കുറച്ചു കൂടി പക്വതയുള്ള റഫറിയാണ് ആ മത്സരം നിയന്ത്രിച്ചിരുന്നതെങ്കില്‍ ആ പെനാല്‍ട്ടി അനുവദിക്കില്ലായിരുന്നുവെന്നും മത്സരം അധിക സമയത്തേക്ക് നീട്ടാന്‍ അനുവദിച്ച് ഇരു ടീമുകള്‍ക്കും പോരാടാന്‍ അവസരം ഉണ്ടാക്കുമായിന്നുവെന്നുമാണ് ബഫണ്‍ പറയുന്നത്. മത്സരത്തിന്റെ സങ്കീര്‍ണതകളില്‍ കുടുങ്ങുമ്പോള്‍ ഒരു നിര്‍ണായക തീരുമാനം എടുക്കാനുള്ള പക്വത ഒലിവറിനു വന്നിട്ടില്ലെന്നും ബഫണ്‍ പറഞ്ഞു.

തന്റെ കരിയറില്‍ ആദ്യമായാണ് ഒരു ചാമ്പ്യന്‍സ് ലീഗ് മത്സരത്തിനിടെ ബഫണിന് ചുവപ്പുകാര്‍ഡ് ലഭിക്കുന്നത്. ബഫണിന്റെ അവസാന ചാമ്പ്യന്‍സ് ലീഗ് മത്സരവുമായിരുന്നു റയലിനെതിരെ കഴിഞ്ഞത്. എന്നാല്‍ അവസാന മത്സരത്തില്‍ തന്നെ കളത്തിനു പുറത്താക്കിയ ഒലിവറിനോട് തനിക്ക് ദേഷ്യമൊന്നുമില്ലെന്നും ബഫണ്‍ പറഞ്ഞു. അതേസമയം നിര്‍ണായക പെനാല്‍ട്ടി നല്‍കിയ ഒലിവറിനെതിരെ വധഭീഷണി മുഴക്കി രംഗത്തുവരുന്നുണ്ട്. റഫറിയുടെ ഭാര്യക്കു നേരെയും ആരാധകര്‍ സമൂഹ മാധ്യമങ്ങള്‍ വഴി അക്രമണം അഴിച്ചു വിടുന്നുണ്ട്.

മത്സരം മുഴുവന്‍ സമയം അവസാനിക്കാന്‍ നിമിഷങ്ങള്‍ മാത്രം ശേഷിക്കെയാണ് റഫറി റയലിന് പെനാല്‍ട്ടി നല്‍കിയത്. മൂന്നു ഗോള്‍ നേടി ആദ്യ പാദത്തില്‍ മുന്നിലെത്തിയ റയലിനെതിരെ രണ്ടാം പാദത്തില്‍ ഉജ്ജ്വലമായി ഒപ്പമെത്തിയ യുവന്റസ് അവസാന നിമിഷം വഴങ്ങിയ പെനാല്‍ട്ടിയിലാണ് തോറ്റത്. യുവന്റസ് നായകന്‍ ബുഫണു ചുവപ്പുകാര്‍ഡ് ലഭിക്കുകയും ചെയ്തു.

Top