Chiking
Latest News

ഓസീസ് നായകനാകാന്‍ താല്‍പ്പര്യം അറിയിച്ച് സൂപ്പര്‍താരം

Web Desk
Indian Telegram Android App Indian Telegram IOS App


സ്റ്റീവ് സ്മിത്ത് ഒഴിഞ്ഞ് പോയ സ്ഥാനം നികത്താന്‍ താല്‍പ്പര്യം പ്രകടിപ്പിച്ച് സൂപ്പര്‍ താരം. ആരോണ്‍ ഫിഞ്ചാണ് ഇക്കാര്യം അറിയിച്ചത്. ഓസ്‌ട്രേലിയയെ ഏകദിനങ്ങളിലും ടി20കളിലും നയിക്കുന്നതില്‍ തനിക്ക് താല്പര്യമുണ്ടെന്ന് ആരോണ്‍ ഫിഞ്ച് പറഞ്ഞു. ക്രിക്കറ്റ് ഓസ്‌ട്രേലിയ ഈ റോള്‍ തനിക്ക് നല്‍കിയാല്‍ അത് താന്‍ ഇരു കൈയ്യും നീട്ടി സ്വീകരിക്കുവാന്‍ തയ്യാറാണെന്നും ഫിഞ്ച് പറഞ്ഞു.

മുമ്പ് ഓസ്‌ട്രേലിയയെ ടി20യില്‍ ഫിഞ്ച് നയിച്ചിരുന്നുവെങ്കിലും 2016 ടി20 ലോകകപ്പിനു മുമ്പ് ക്യാപ്റ്റന്‍സി പദവിയില്‍ നിന്ന് ഫിഞ്ചിനെ ഒഴിവാക്കുകയായിരുന്നു.

സ്റ്റീവ് സ്മിത്തും ഡേവിഡ് വാര്‍ണറും ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ വിലക്കിനെ തുടര്‍ന്ന് പുറത്തായതിനാലാണ് ഓസ്‌ട്രേലിയക്ക് പുതിയ നായകനെ തേടേണ്ടി വന്നത്. ജൂണില്‍ ഇംഗ്ലണ്ടിലേക്ക് 5 ഏകദിനങ്ങള്‍ക്കും ടി20 മത്സരങ്ങള്‍ക്കുമായി ടീം യാത്ര തിരിക്കുന്നുണ്ട്. ജൂലൈയില്‍ പാകിസ്താനും സിംബാബ്‌വേയും ഉള്‍പ്പെടുന്ന ത്രിരാഷ്ട്ര ടി20യിലും ഓസ്‌ട്രേലിയ കളിക്കും.

Top