Chiking
Latest News

പുതിയ ക്ലബില്‍ കിടിലന്‍ ഗെറ്റപ്പുമായി ബ്ലാസ്റ്റേഴ്‌സ് താരം

Web Desk
Indian Telegram Android App Indian Telegram IOS App

കുറച്ചു മത്സരങ്ങള്‍ കൊണ്ട് മഞ്ഞപ്പട ആരാധകരുടെ പ്രിയങ്കരനാണ് ഐസ്‌ലാന്‍ഡ് താരം ഗുഡ്‌ജോണ്‍ ബ്ലാഡ്‌വിന്‍സന്‍. താരം പുതിയ ക്ലബായ സ്ട്രാജന്‍ എഫ്‌സിയില്‍ പുതിയ ഗെറ്റപ്പിലാണ് അരങ്ങേറ്റം കുറിക്കുന്നത്. ക്ലബിലെ താരത്തിന്റെ പരിശീലനം ആരംഭിച്ചു.

ജനുവരിയിലെ ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ കൂടിയാണ് ഗുഡ്‌ജോണ്‍ ബ്ലാസ്റ്റേഴ്‌സില്‍ എത്തിയത്. മുന്നേറ്റനിരയില്‍ മോശം പ്രകടനം നടത്തിയ ബ്ലാസ്റ്റേഴ്‌സ് ഗുഡ്‌ജോണ്‍ എത്തിയപ്പോഴാണ് എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിച്ചു തുടങ്ങിയത്.

എന്നാല്‍ ആരാധകരുടെ മറ്റൊരു പ്രിയതാരം ഹ്യൂമിന് പരിക്കേറ്റതോടെ വീണ്ടും ബ്ലാഡ്‌വിന്‍സന്‍ മുന്നേറ്റനിരയില്‍ ഒറ്റപ്പെട്ടു. ഈ ഒറ്റപ്പെടല്‍ ആയിരുന്നു സീസണില്‍ ബ്ലാസ്റ്റേഴ്‌സിന്റെ തകര്‍ച്ചയ്ക്ക് കാരണമായത്. ബ്ലാഡ്‌വിന്‍സന്‍ മുന്നേറ്റ നിരയില്‍ അധ്വാനിച്ചു കളിച്ചിട്ടും ആരും കമ്പനിക്ക് ഇല്ലായിരുന്നു. ഐസ്‌ലാന്‍ഡിലെ നിരവധി ക്ലബ്ബുകള്‍ക്കായി കളിച്ച ബ്ലാഡ്‌വിന്‍സണ്‍ സ്വീഡിഷ് ക്ലബ്ബുകള്‍ക്കുവേണ്ടിയും ബൂട്ടുകെട്ടിയിട്ടുണ്ട്.

ബ്ലാസ്റ്റേഴ്‌സില്‍ തുടര്‍ന്നും കളിക്കാന്‍ ആഗ്രഹമുണ്ടെന്നും കേരളത്തിനെ വല്ലാതെ മിസ് ചെയ്യുന്നുണ്ടെന്നും അദ്ദേഹം നേരത്തെ ട്വിറ്ററില്‍ കുറിച്ചിരുന്നു. അടുത്ത സീസണിലും ലോണ്‍ അടിസ്ഥാനത്തില്‍ ബ്ലാഡ്‌വിന്‍സനെ ടീമില്‍ എത്തിക്കാന്‍ ശ്രമിക്കുമെന്ന് മാനജ്‌മെന്റിനോട് അടുത്ത വൃത്തങ്ങളും സൂചിപ്പിക്കുന്നുണ്ട്.

Top