Chiking
Latest News

സൂപ്പര്‍ കപ്പിനെ സര്‍ക്കസിനോട് ഉപമിച്ച് ഗോവന്‍ താരത്തിന്റെ പരിഹാസം

Web Desk
Indian Telegram Android App Indian Telegram IOS App

ഐലീഗ്, ഐഎസ്എല്‍ ക്ലബുകള്‍ പങ്കെടുക്കുന്ന സൂപ്പര്‍ കപ്പ് കീരിട പോരാട്ടത്തിലേക്ക്. അതിനിടെ ജംഷദ്പൂരും ഗോവയും തമ്മില്‍ നടന്ന ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തിനിടെ ഇന്ത്യന്‍ ഫുട്‌ബോളിന് നാണക്കേടുണ്ടാക്കുന്ന ചില നാടകീയ സംഭവങ്ങള്‍ അരങ്ങേറി.

ഈ മത്സരത്തില്‍ മോശം റഫറിയിംഗിനെ തുടര്‍ന്ന് താരങ്ങള്‍ മാച്ച് ഒഫീഷ്യല്‍സിനെ ചോദ്യം ചെയ്തിരുന്നു. ഇതെല്ലാം വലിയ പ്രശ്‌നങ്ങളുണ്ടാക്കി. തുടര്‍ന്ന് ഇരു ടീമുകളിലെയും മൂന്നു വീതം താരങ്ങള്‍ക്ക് ചുവപ്പ് കാര്‍ഡും നല്‍കി. പിന്നീട് ഇവരെ രണ്ട് മത്സരങ്ങളില്‍ വിലക്കുകയും പിഴ ശിക്ഷ വിധിക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് സൂപ്പര്‍ കപ്പിനെ പരിഹസിച്ച് ഗോവയുടെ സൂപ്പര്‍ താരം എഡു ബേഡിയ രംഗത്ത് വന്നത്.

സൂപ്പര്‍ കപ്പിനെ സര്‍ക്കസിനോട് ഉപമിച്ച ചിത്രം താരം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചു. സര്‍ക്കസ് കൂടാരത്തിന്റെ ഫോട്ടോ വെച്ച്, സൂപ്പര്‍ കപ്പിലേക്ക് സ്വാഗതം എന്നാണ് സ്പാനിഷ് താരം പോസ്റ്റ് ചെയ്തത്.

Bedia's

ഈ സീസണ്‍ ഐഎസ്എല്ലില്‍ ഗോവയ്ക്ക് വേണ്ടി 18 മത്സരങ്ങളാണ് താരം കളിച്ചത്. ഗോവയ്ക്ക് വേണ്ടി ഒരു ഗോളും രണ്ടു അസിസ്റ്റുകളും താരം സ്വന്തം പേരിലാക്കി. സൂപ്പര്‍ കപ്പ് സെമിഫൈനലില്‍ ഈസ്റ്റ് ബംഗാളാണ് ഗോവയുടെ എതിരാളികള്‍.

Top