Chiking
Latest News

കസ്റ്റഡിയില്‍ എടുത്തവര്‍ മര്‍ദിച്ചെന്ന് മരിക്കുന്നതിന് മുന്‍പ് ശ്രീജിത്തിന്റെ മൊഴി

Web Desk
Indian Telegram Android App Indian Telegram IOS App

വരാപ്പുഴ: കസ്റ്റഡിയിലെടുത്തവരാണ് മര്‍ദിച്ചതെന്ന് മരിക്കുന്നതിന് മുന്‍പ് ശ്രീജിത്തിന്റെ മൊഴി. സിവില്‍ വേഷത്തിലെത്തിയ രണ്ടു പൊലീസുകാര്‍ മര്‍ദിച്ചു. വീടിനു സമീപത്തു വെച്ചാണ് മര്‍ദിച്ചതെന്നുമാണ് ശ്രീജിത്തിന്റെ മൊഴി. ആശുപത്രിയിലെ ഡോക്ടര്‍മാരോടാണ് ശ്രീജിത്ത് ഇക്കാര്യങ്ങള്‍ പറഞ്ഞത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ ശ്രീജിത്ത് തന്നെ ഡോക്ടര്‍മാരോട് പറഞ്ഞതാണ്. വിവരങ്ങള്‍ അടങ്ങിയ പൊലീസ് ഇന്റിമേഷന്‍ റിപ്പോര്‍ട്ട് പുറത്ത്.

ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്തത് ടൈഗര്‍ ഫോഴ്‌സായിരുന്നു. ഇവരുടെ മര്‍ദ്ദനത്തെത്തുടര്‍ന്നാണ് ശ്രീജിത്ത് മരിച്ചതെന്നാണ് ആരോപണമുയര്‍ന്നത്. ഈ സാഹചര്യത്തില്‍ ആര്‍ടിഎഫ് (റൂ​റ​ൽ ടൈ​ഗ​ർ ഫോ​ഴ്സ്) പിരിച്ചു വിട്ടിരുന്നു.

റൂറല്‍ എസ്പിയുടെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന സ്‌ക്വാഡാണ് റൂറല്‍ ടൈഗര്‍ ഫോഴ്‌സ്. എആര്‍ ക്യാമ്പുകളിലെ പോലീസുകാരാണ് സംഘത്തിലെ അംഗങ്ങള്‍. സ്റ്റേഷന്‍ നിയന്ത്രിക്കുന്ന സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍ക്കോ സബ് ഇന്‍സ്‌പെക്ടര്‍മാര്‍ക്കോ ഇവരില്‍ യാതൊരു അധികാരവുമില്ല. ഇവര്‍ സ്‌റ്റേഷന്‍ പരിധിയില്‍ എത്തുന്നത് സിഐമാരോ എസ്‌ഐമാരോ അറിയാറുമില്ല. മിക്കവാറും മഫ്ടിയിലായിരിക്കും ഇവരുടെ വരവ്.

വരാപ്പുഴയില്‍ പോലീസ് കസ്റ്റഡിയില്‍ ശ്രീജിത്ത് എന്ന യുവാവ് മരിച്ച സംഭവത്തില്‍ ആര്‍ടിഎഫ് കോണ്‍സ്റ്റബിള്‍മാരായ ജിതിന്‍, സന്തോഷ്, സുമേഷ് എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. സ്റ്റേഷനില്‍ വെച്ച് ശ്രീജിത്തിന് മര്‍ദ്ദനമേല്‍ക്കാനുള്ള സാധ്യതകള്‍ കുറവാണെന്നും മരണ കാരണം സ്‌റ്റേഷന് പുറത്ത് വെച്ചുള്ള മര്‍ദ്ദനം മൂലമാണെന്നുമുള്ള നിഗമനത്തിലായിരുന്നു അന്വേഷണ സംഘം. റൂറല്‍ ടാസ്‌ക് ഫോഴ്‌സ് ആണ് ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്തത്. അറസ്റ്റിലായവരും ആര്‍ടിഎഫ് കോണ്‍സ്റ്റബിള്‍മാരാണ്.

Top