Chiking
Latest News

ജേഴ്‌സി നമ്പറിന്റെ രഹസ്യം തുറന്നുപറഞ്ഞ് റോയല്‍ ചലഞ്ചേഴ്‌സ് താരം

Web Desk
Indian Telegram Android App Indian Telegram IOS App

ഐപിഎല്‍ പതിനൊന്നാം സീസണിലെ റോയല്‍ ചലഞ്ചേഴ്‌സിന്റെ സൂപ്പര്‍ താരമാണ് വാഷിംഗ്ടണ്‍ സുന്ദര്‍. സമീപകാലത്ത് ഇന്ത്യന്‍ ക്രിക്കറ്റിലെ മികച്ച പ്രതിഭയായാണ് താരത്തെ ക്രിക്കറ്റ് ലോകം കാണുന്നത്. ബാംഗ്ലൂര്‍ ജഴ്‌സിയില്‍ 555 എന്ന നമ്പറിലെ ജഴ്‌സി അണിഞ്ഞാണ് താരം കളിക്കുന്നത്. ഇപ്പോഴിതാ ആ നമ്പറിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തിയിരിക്കുകയാണ് സുന്ദര്‍.

‘ ഞാന്‍ ഒക്ടോബര്‍ അഞ്ചിന് പൂലര്‍ച്ചെ 5.05നാണ് ജനിച്ചത്. അതുകൊണ്ട് ആ മൂന്നു അഞ്ചുകള്‍ ഉപയോഗിച്ച്് ജേഴ്‌സി നമ്പര്‍ തെരഞ്ഞെടുത്തു’ സുന്ദര്‍ പറഞ്ഞു. ഈ സീസണില്‍ ബാംഗ്ലൂരിനായി മൂന്നു മത്സരങ്ങള്‍ കളിച്ച സുന്ദര്‍ 44 റണ്‍സും 3 വിക്കറ്റുകളും ഇതുവരെ നേടിയിട്ടുണ്ട്. ആകെ 14 മത്സരങ്ങളില്‍ നിന്ന് 11 വിക്കറ്റുകളാണ് സുന്ദര്‍ വീഴ്ത്തിയിട്ടുള്ളത്. ഇന്ത്യന്‍ ജേഴ്‌സിയില്‍ താരം ഒരു ഏകദിനവും ആറു ടി20 മത്സരങ്ങളുമാണ് കളിച്ചത്.

രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തില്‍ സുന്ദര്‍ ബാറ്റു കൊണ്ടും മികവ് നേടിയിരുന്നു. 19 പന്തില്‍ മൂന്നു സിക്‌സുകളും ഒരു ഫോറുമടക്കം 35 റണ്‍സാണ് താരം നേടിയത്. മത്സരത്തില്‍ ബാംഗ്ലൂര്‍ പരാജയപ്പെട്ടു.

Top