Chiking
Latest News

ലോക ഇലവന്‍ മത്സരത്തില്‍ ഇന്ത്യയുടെ രണ്ട് സൂപ്പര്‍ താരങ്ങള്‍

Web Desk
Indian Telegram Android App Indian Telegram IOS App

വെസ്റ്റിന്‍ഡീസിനെതിരായ ലോകഇലവന്‍ മത്സരത്തില്‍ ഇന്ത്യയില്‍ നിന്നും രണ്ട് സൂപ്പര്‍താരങ്ങള്‍. ദിനേഷ് കാര്‍ത്തികും ഹാര്‍ദ്ദിക്ക് പാണ്ഡ്യയുമാണ് ഇന്ത്യയെ പ്രതിനിധീകരിക്കുക. ബിസിസിഐ സെക്രട്ടറി അമിതാഭ് ചൗധരിയാണ് ഇക്കാര്യം അറിയിച്ചത്.

ഈ താരങ്ങളെ കൂടാതെ അഫ്ഗാന്‍ താരം റാഷിദ് ഖാന്‍, ബംഗ്ലാദേശ് താരങ്ങളായ ഷാക്കിബുല്‍ ഹസന്‍, തമീം ഇഖ്ബാലും ലോകഇലവനില്‍ കളിക്കുമെന്നാണ് സൂചന. പാകിസ്താനില്‍ നിന്ന് ഷാഹിദ് അഫ്രീദിയും ശുഹൈബ് മാലിക്കും ശ്രീലങ്കയില്‍ നിന്ന് തിസാര പെരേരയും ലോകടീമിന്റെ ഭാഗമാകുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മറ്റ് ടീമുകളിലെ താരങ്ങളാരെന്ന് ഇനിയുളള ദിവസങ്ങളില്‍ മാത്രമേ അറിയാന്‍ കഴിയൂ.

മെയ് 31നാണ് വെസ്റ്റിന്‍ഡീസിനെതിരായ ലോക ഇലവന്റെ മത്സരം. കഴിഞ്ഞ വര്‍ഷം കരീബിയന്‍ നാടുകളില്‍ ആഞ്ഞടിച്ച ഇര്‍മ, മാറ ചുഴലിക്കാറ്റില്‍ തകര്‍ന്ന ക്രിക്കറ്റ് സ്‌റ്റേഡിയങ്ങള്‍ പുനര്‍നിര്‍മ്മിക്കുന്നതിനായി വിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡിനെ സഹായിക്കാനാണ് ഈ മത്സരം ഐസിസി സംഘടിപ്പിക്കുന്നത്. നാളുകള്‍ക്ക് ശേഷമാണ് ഇന്ത്യന്‍ താരങ്ങള്‍ ലോക ഇലവന്റെ ഭാഗമാകുന്നത്. നേരത്തെ പാകിസ്താനെതിരെ ലോകഇലവന്‍ കളത്തിലിറങ്ങിയപ്പോള്‍ ഇന്ത്യന്‍ താരങ്ങളെ ബിസിസിഐ വിലക്കിയിരുന്നു.

Top