Chiking
Latest News

ഷുക്കൂര്‍ വധക്കേസില്‍ സിബിഐ സുപ്രീംകോടതിയില്‍ തല്‍സ്ഥിതി റിപ്പോര്‍ട്ട് നല്‍കി

Web Desk
Indian Telegram Android App Indian Telegram IOS App

അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ സിബിഐ സുപ്രീംകോടതിയില്‍ തല്‍സ്ഥിതി റിപ്പോര്‍ട്ട് നല്‍കി. മുദ്രവെച്ച കവറിലാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. പി. ജയരാജന്‍, ടി.വി രാജേഷ് എന്നിവര്‍ ഉള്‍പ്പെടുന്ന കേസിലാണ് തല്‍സ്ഥിതി റിപ്പോര്‍ട്ട് നല്‍കിയത്. റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് നല്‍കണമെന്ന് കേരളം കോടതിയില്‍ ആവശ്യപ്പെട്ടു.

നേരത്തെ കേസില്‍ ഉള്‍പ്പെട്ട പി. ജയരാജന്‍, ടി.വി. രാജേഷ് എം.എല്‍.എ. എന്നിവര്‍ സമര്‍പ്പിച്ച അപ്പീല്‍ തള്ളിക്കൊണ്ട് കേസിന്റെ അന്വേഷണം സി.ബി.ഐക്ക് വിട്ട സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ് ഡിവിഷന്‍ ബെഞ്ച് ശരിവെച്ചിരുന്നു.

2012ല്‍ അബ്ദുള്‍ ഷുക്കൂര്‍ കൊല്ലപ്പെടുന്നത്. സി.പി.എം. ജില്ലാ സെക്രട്ടറി പി. ജയരാജന്‍, എം. വി. ജയരാജന്‍, ടി.വി. രാജേഷ് എം.എല്‍.എ. എന്നിവരുടെ കാര്‍ ആക്രമിച്ചതിന്റെ തുടര്‍ച്ചയായാണ് മുസ്ലിം ലീഗ് പ്രവര്‍ത്തകനായിരുന്ന അബ്ദുള്‍ ഷുക്കൂര്‍ കൊല്ലപ്പെട്ടത്.

Top