അസുഖബാധിതനായ ഇന്ത്യന്‍ തടവുകാരനെ പാകിസ്താന് വിട്ടയക്കും
Web Desk
ഇസ്ലാമാബാദ്: അസുഖബാധിതനായ ഇന്ത്യന്‍ തടവുകാരനെ പാകിസ്താന് വിട്ടയക്കുമെന്ന് പാക് ഫോറിന് ഓഫീസ് അറിയിച്ചു. ജതീന്ദ്ര എന്ന ഇന്ത്യക്കാരനെയാണ് പാകിസ്താന് വിട്ടയക്കുന്നത്. രക്തസംബന്ധമായ അസുഖമുള്ള ജതീന്ദ്രയെ മനുഷ്യത്വത്തിന്റെ പേരിലാണ് വിട്ടയക്കുന്നതെന്നാണ് ജിയോ ടിവി റിപ്പോര്‍ട്ട് ചെയ്യുന്നത്.
2014ലാണ് ജതീന്ദ്രയെ പാകിസ്താന് തടവിലാക്കിയത്. കഴിഞ്ഞ മാസം ആദ്യത്തിലായിരുന്നു ഇയാളുടെ പൗരത്വം ഇന്ത്യം സ്ഥിരീകരിച്ചത്. അതേസമയം കറാച്ചിയിലെ മാലിര്‍ ജയിലില്‍ നിന്ന് 147 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ മോചിപ്പിച്ചതായി പാകിസ്താന് അറിയിച്ചു. ഇന്ത്യയിലെ ജയിലിലുള്ള 48 പാകിസ്താനികളെ ഇന്ത്യ വിട്ടയക്കുമെന്നാണ് പ്രതീക്ഷയെന്നും പാകിസ്താന് അറിയിച്ചു.