Chiking
Latest News

ചിക്കിംഗ് ഇന്തോനേഷ്യയില്‍ ആറാമത്തെ സ്‌റ്റോര്‍ തുറന്നു; ഇന്തോനേഷ്യയിലെ ജാവ ബറാത്തിലെ സിബിനോങ് സിറ്റിമാളിലാണ് പുതിയ സ്റ്റോര്‍ തുറന്നത്; ചിക്കിംഗ് 25 യൂറോപ്യന്‍ രാജ്യങ്ങളില്‍ അഞ്ച് വര്‍ഷം കൊണ്ട് നൂറിലേറെ സ്റ്റോര്‍ തുറക്കുമെന്ന് മനേജിങ് ഡയറക്ടര്‍ എ.കെ.മന്‍സൂര്‍ (വീഡിയോ)

Web Desk
Indian Telegram Android App Indian Telegram IOS App


ജക്കാര്‍ത്ത: അന്താരാഷ്ട്ര പ്രശസ്തി നേടിയ ഹലാല്‍ ക്വിക്ക് സര്‍വീസ് റെസ്റ്റോറന്റ് ബ്രാന്‍ഡായ ചിക്കിംഗ് ഇന്തോനേഷ്യയില്‍ ആറാമത്തെ സ്‌റ്റോര്‍ തുറന്നു. ഇന്തോനേഷ്യയിലെ ജാവ ബറാത്തിലെ സിബിനോങ് സിറ്റിമാളിലാണ് പുതിയ സ്റ്റോര്‍ തുറന്നത്.

കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ കൂടുതല്‍ സ്റ്റോറുകള്‍ ആരംഭിക്കുന്ന രീതിയിലാണ് ചിക്കിംഗിന്റെ വികസന പദ്ധതികള്‍ തയ്യാറാക്കിയിരിക്കുന്നതെന്ന് മനേജിങ് ഡയറക്ടര്‍ എ.കെ.മന്‍സൂര്‍ പറഞ്ഞു. ഇ.എ.ക്വാണ്ടം എസ്ഡിഎന്‍ബിഎച്ച്ഡി (എംബിഐ ഇന്റര്‍നാഷണല്‍)എന്ന മലേഷ്യന്‍ കമ്പനിയുമായി ചിക്കിംഗ് നേരത്തെ മാസ്റ്റര്‍ ഫ്രാഞ്ചൈസി എഗ്രിമെന്റുകള്‍ ഒപ്പുവെച്ചിരുന്നു. ചൈന, ഫിലിപ്പൈന്‍സ്, സിംഗപ്പൂര്‍, തായ്‌ലാന്റ്, വിയറ്റ്‌നാം, തായ്‌വാന്‍, മയാമിര്‍,കമ്പോഡിയ, ബ്രൂണേ എന്നീ രാജ്യങ്ങളില്‍ മൂന്ന് വര്‍ഷങ്ങള്‍ക്കുള്ളില്‍ അഞ്ഞൂറിലേറെ സ്‌റ്റോറുകളാണ് ഈ ഫ്രാഞ്ചൈസി എഗ്രിമെന്റ് വഴി ആരംഭിക്കുന്നത്. മലേഷ്യയിലെ പെനാങ്ങിലുള്ള ഏറ്റവും വലിയ ഇന്‍വെസ്റ്റ്‌മെന്റ് കമ്പനിയായ ഇ.എ.ക്വാണ്ടം എസ്ഡിഎന്‍ബിഎച്ച്ഡി (എംബിഐ ഇന്റര്‍നാഷണലുമായി) ചിക്കിംഗ് ഒപ്പുവെച്ച മാസ്റ്റര്‍ ഫ്രൈഞ്ചൈസി കരാര്‍ അതുകൊണ്ടുതന്നെ ഏറെ പ്രാധാന്യമുള്ളതാണ്. ഇത് കൂടാതെ നെതര്‍ലാന്റിലെ INTO ഫ്രാഞ്ചൈസിയുമായി ഒപ്പുവെച്ച കരാറിലൂടെ 25 യൂറോപ്യന്‍ രാജ്യങ്ങളില്‍ അഞ്ച് വര്‍ഷം കൊണ്ട് 100ലേറെ സ്റ്റോറുകള്‍ ആരംഭിക്കുമെന്നും എ.കെ.മന്‍സൂര്‍ പറഞ്ഞു.

2000ത്തിലാണ് യുഎഇയിലെ ദുബൈ കേന്ദ്രമാക്കി ചിക്കിംഗ് പ്രവര്‍ത്തനമാരംഭിച്ചത് 17 വര്‍ഷം കൊണ്ട് ലോകത്തിന് തന്നെ പരിചിതമായ ഒരു വേള്‍ഡ് ബ്രാന്‍ഡ് ആയി ചിക്കിംഗ് വളര്‍ന്നു. ഒന്നര പതിറ്റാണ്ടിലേറെയായി നാവില്‍ തങ്ങി നില്‍ക്കുന്ന സ്വാദ്. ഇതെന്റെ ഇഷ്ടമാണെന്ന് പ്രഖ്യാപിക്കുന്ന ലോകമെമ്പാടുമുള്ള ഭക്ഷണ പ്രേമികള്‍. ചിക്കിംഗിന്റെ വളര്‍ച്ചയ്ക്ക് പിന്നിലെ രഹസ്യം ഇതാണ്. നിരവധി ബ്രാന്‍ഡുകളില്‍ നിന്ന് ചിക്കിംഗിനെ വ്യത്യസ്തമാക്കുന്നത് വേറിട്ട രുചിക്കൂട്ടുകളാണ്. ഇതാണ് ഞങ്ങള്‍ ‘ഇറ്റ്‌സ് മൈ ചോയ്‌സ് ഇതെന്റെ ഇഷ്ടമാണ്’ എന്ന് ലളിതമായി അവതരിപ്പിക്കുന്നത്.

നിരവധി ക്വിക്ക് സര്‍വീസ് റെസ്റ്റോറന്റ് ബ്രാന്‍ഡുകള്‍ നിലനില്‍ക്കുന്ന ലോക വിപണിയില്‍ പൂര്‍ണമായും ഹലാലായ ഏക ക്യുഎസ്ആര്‍ ബ്രാന്‍ഡ് എന്നതാണ് ചിക്കിംഗിനെ വേറിട്ടതാക്കുന്നത്. ദുബൈയിലെ ദെയ്‌റയിലായിരുന്നു ചിക്കിംഗിന്റെ ആദ്യ സ്‌റ്റോര്‍. രുചിയേറിയതും സ്വാദിഷ്ടവുമായ ചിക്കിംഗ് വളരെപെട്ടന്ന് ഉപഭോക്താക്കളുടെ മനം കവര്‍ന്നു. വൃത്തിയിലും സര്‍വീസിലും ഗുണമേന്മയിലും അന്താരാഷ്ട്ര നിലവാരം പുലര്‍ത്തുന്ന ചിക്കിംഗ് അതുകൊണ്ട് തന്നെ ഏറ്റവും ശ്രദ്ധേയമായ ക്വിക്ക് സര്‍വീസ് റെസ്റ്റോറന്റ് ബ്രാന്‍ഡായി. കടന്നു ചെന്ന രാജ്യങ്ങളിലെല്ലാം പുതിയ രുചിഭേദം പകര്‍ന്ന് ആ ജനതയുടെ മനസും രുചിയും നിറയ്ക്കാന്‍ ചിക്കിംഗിന് കഴിഞ്ഞു.

ഉപഭോക്താവിന്റെ സംതൃപ്തി പൂര്‍ണമായും ഉറപ്പുവരുത്തുന്ന നൂതന വിഭവങ്ങളാണ് ചിക്കിംഗ് അവതരിപ്പിക്കുന്നത്. ഗ്രില്‍ഡ് ചിക്കന്‍, ഗ്രില്‍ഡ് ബര്‍ഗര്‍ എന്നിവയാണ് അതില്‍ ഏറ്റവും ശ്രദ്ധേയമായത്. നൂറുശതമാനം എണ്ണയില്ലാതെ ഗ്രില്‍ഡ് ചെയ്‌തെടുക്കുന്ന ചിക്കിംഗിന്റെ ഗ്രില്‍ഡ് ചിക്കനും ഗ്രില്‍ഡ് ബര്‍ഗറും മറ്റ് ഗ്രില്‍ഡ് പ്രൊഡക്ടുകളും ഇപ്പോള്‍ തന്നെ ക്വിക്ക് സര്‍വീസ് റെസ്റ്റോറന്റ് വിപണിയില്‍ ഹിറ്റായിക്കഴിഞ്ഞു. കുടുംബസമേതം എത്തുമ്പോള്‍ ഓരോരുത്തരുടെയും രുചിഭേദങ്ങള്‍ക്കനുസരിച്ചുള്ള രുചിയൂറും വിഭവങ്ങള്‍ ചിക്കിംഗില്‍ ലഭ്യമാണ്. പാസ്തയാണ് ചിക്കിംഗ് ഉപഭോക്താക്കള്‍ക്ക് നല്‍കുന്ന മറ്റൊരു ഭക്ഷ്യോപഹാരം. ഇതോടൊപ്പം തന്നെ വെറൈറ്റി പിസയും ഡെസേര്‍ട്‌സുകളും ചിക്കിംഗില്‍ ലഭ്യമാണ്.

വൃത്തിയും സുരക്ഷിതത്വവും കോര്‍ത്തിണക്കിയ ഹലാല്‍ ഭക്ഷ്യവസ്തുക്കള്‍ ഉപഭോക്താക്കളില്‍ എത്തിച്ചാണ് ചിക്കിംഗ് ഉപഭോക്താക്കളുടെ വിശ്വാസ്യതയും അതുവഴി കമ്പനിയുടെ വളര്‍ച്ചയും കൈവരിച്ചത്. ലോക ക്വിക്ക് സര്‍വീസ് റെസ്റ്റോറന്റ് മാര്‍ക്കറ്റിലെ പൂര്‍ണമായും ഹലാലായ ഭക്ഷ്യവസ്തുക്കള്‍ നല്‍കുന്ന ആദ്യത്തെ ഇന്റര്‍നാഷണല്‍ ക്വിക്ക് സര്‍വീസ് റെസ്റ്റോറന്റാണ് ചിക്കിംഗ്. പുതിയതും സ്വാദിഷ്ടവുമായ ഭക്ഷ്യവസ്തുക്കള്‍ ഏറ്റവും ഗുണനിലവാരം ഉറപ്പുവരുത്തിയ സ്‌പൈസസും ഹെര്‍ബ്‌സും ഉപയോഗിച്ച് ആധുനികമായി തയ്യാറാക്കിയ ഫ്‌ളേവേഴ്‌സ് ഉപയോഗിച്ചാണ് തയ്യാറാക്കുന്നത്. അതാണ് ചിക്കിംഗ് ഉപഭോക്താക്കളുടെ മനസില്‍ ഇടം പിടിച്ചതിന്റെ രഹസ്യം.

പത്ത് ലക്ഷത്തിലേറെ ഉപഭോക്താക്കളാണ് ഒരു മാസം ചിക്കിംഗ് ഔട്ട്‌ലെറ്റുകളില്‍ എത്തുന്നത്. രാജ്യങ്ങളും മനുഷ്യരും സംസ്‌കാരവും ഭാഷയും മാറുമ്പോഴും നാവില്‍ രുചിയൂറുന്ന മെക്‌സിക്കന്‍, അമേരിക്കന്‍, ഇന്ത്യന്‍, ഇറ്റാലിയന്‍ രുചിക്കൂട്ടുകള്‍ ഉള്‍പ്പെടെ കോര്‍ത്തിണക്കിയ നാവിലും മനസിലും രുചിയൂറുന്ന സ്വാദാണ് ഈ ആറര ലക്ഷം ഉപഭോക്താക്കളെ പ്രതിമാസം ചിക്കിംഗിന്റെ സ്‌റ്റോറുകളില്‍ എത്തിക്കുന്നത്.

ദീര്‍ഘനാള്‍ ചിക്കിംഗ് വളരെ കുറച്ച് സ്‌റ്റോറുകളുമായി പ്രവര്‍ത്തിച്ചു. 2006ലാണ് അന്താരാഷ്ട്ര തലത്തിലേക്ക് വളരാന്‍ ചിക്കിംഗ് തീരുമാനിച്ചത്. ഇതേ തുടര്‍ന്നാണ് കഴിഞ്ഞ 10 വര്‍ഷം കൊണ്ട് യുഎഇ, ഒമാന്‍, ഇന്ത്യ, മലേഷ്യ, ഇന്തോനേഷ്യ, ഐവറി കോസ്റ്റ്, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളിലായി നൂറിലേറെ സ്‌റ്റോറുകളുമായി ചിക്കിംഗ് അതിന്റെ വളര്‍ച്ചയില്‍ ഒരു കുതിച്ചുചാട്ടം നടത്തിയത്. ബിഎഫ്‌ഐ മാനേജ്‌മെന്റ്, ഡിഎംസിസി എന്നത് ചിക്കിംഗിന്റെ ഗ്ലോബല്‍ ഫ്രൈഞ്ചൈസി മാനേജ്‌മെന്റ് വിഭാഗമാണ്. അതാണ് ചിക്കിംഗിന്റെ ഗ്ലോബല്‍ അജണ്ട രൂപകല്പന ചെയ്യുന്നത്. വിദഗ്ധ പരിശീലനവും യോഗ്യതയും നേടിയ പ്രൊഫഷണലുകള്‍ ഉള്‍പ്പെടുന്ന ടീമാണ് ചിക്കിംഗിന്റെ ഫ്രാഞ്ചൈസി പ്രോഗ്രാമിന് പിന്നില്‍. ഫ്രാഞ്ചൈസികള്‍ക്ക് ഒരു നിശ്ചിതസമയം കൊണ്ട് വലിയ വളര്‍ച്ചയും വികസനവും നേടാന്‍ കഴിയുന്ന രീതിയിലാണ് ചിക്കിംഗിന്റെ ഫ്രാഞ്ചൈസി സിസ്റ്റം പ്രവര്‍ത്തിക്കുന്നത്. 2025ഓടെ ലോകത്താകെ ആയിരം സ്‌റ്റോറുകള്‍ സ്ഥാപിക്കുകയാണ് ചിക്കിംഗിന്റെ പ്രവര്‍ത്തന ലക്ഷ്യമെന്നും എ.കെ.മന്‍സൂര്‍ പറഞ്ഞു.

(ചിത്രങ്ങള്‍ കാണാന്‍ പിക്ടോറിയല്‍ മെനുവില്‍ പോകുക)

(വീഡിയോ കാണാന്‍ വീഡിയോ മെനുവില്‍ പോകുക)

Top