Chiking
Latest News

മോഹന്‍ലാല്‍ ബാറ്റ് ചെയ്യുന്നത് എനിക്ക് പേടിയാണ്; തൂക്കികൊല്ലുമെന്ന് ഭീഷണി ഉണ്ടാകാറുണ്ട്: സുനില്‍ ഷെട്ടി

Web Desk
Indian Telegram Android App Indian Telegram IOS App

Image result for sunil shetty mohanlal

ഇന്ത്യന്‍ സിനിമ ലോകം ഒന്നടങ്കം ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യുന്ന ഒരു താരമാണ് മോഹന്‍ലാല്‍. മലയാളി താരങ്ങള്‍ക്ക് മാത്രമല്ല അന്യഭാഷ താരങ്ങള്‍ക്കും ലാലേട്ടന്‍ പ്രിയപ്പെട്ടതാണ്. ഇവര്‍ക്കൊല്ലാവര്‍ക്കും താരത്തിനെ കുറിച്ചു പറയാന്‍ നൂറ് നാവാണ്. ഇപ്പോഴിതാ മോഹന്‍ലാലിനെ കുറിച്ച് മനസ് തുറക്കുകയാണ് ബോളിവുഡ് സൂപ്പര്‍ താരം സുനില്‍ഷെട്ടി.

മോഹന്‍ലാലുമായിട്ട് വളരെ നല്ല ബന്ധമാണുള്ളതെന്നും കേരളത്തില്‍ വരുമ്പോള്‍ അദ്ദേഹത്തെ വിളിക്കാറുണ്ടെന്നും സുനില്‍ ഷെട്ടി പറയുന്നു. സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ് വന്നതോടെയാണ് ബന്ധം കൂടുതല്‍ ഊഷ്മളമായെന്നും താരം കൂട്ടിച്ചേര്‍ത്തു. മോഹന്‍ലാല്‍, മുകേഷ് കേന്ദ്ര കഥാപാത്രങ്ങളിലെത്തിയ കാക്കക്കുയില്‍, ശ്വേത മേനോന്‍ ചിത്രമായ കളിമണ്ണ് എന്നീ ചിത്രങ്ങളില്‍ അതിഥി വേഷത്തില്‍ താരം എത്തിയിരുന്നു. രണ്ടു ചിത്രങ്ങളിലും വളരെ മികച്ച അനുഭവമായിരുന്നെന്നും സുനില്‍ കൂട്ടിച്ചേര്‍ത്തു.

സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ മോഹന്‍ലാല്‍ ബാറ്റ് ചെയ്യുന്നത് തനിയ്ക്ക് പേടിയാണെന്നും അദ്ദേഹം പറഞ്ഞു. മോഹന്‍ലാല്‍ വലിയ ബാറ്റ്മാന്‍ ആയതു കൊണ്ടല്ല. മറിച്ച് ലാല്‍ പന്ത് പൊക്കിയടിച്ചാല്‍ അത് ക്യാച്ച് എടുക്കേണ്ടി വരും. ആ സമയത്ത് ഗ്യാലറിയില്‍ നിന്ന് ആരാധകരുടെ ഭീഷണി കേള്‍ക്കാം. തൂക്കി കൊല്ലും എന്നും പോലുള്ള ഭീഷണിയാണ് ഉണ്ടാകുന്നത്. ഇത് ഒഴിവാക്കി അവരുമായി സൗഹൃദത്തിലാകുന്നതാണ് നല്ലതെന്ന് ഡ്രസ്സിങ്ങ് റൂമിലിരുന്നു ഞങ്ങള്‍ തമാശ പറയാറുണ്ടെന്നും സുനില്‍ ഷെട്ടി പറയുന്നു.

ദേശീയ ചലച്ചിത്ര പുരസ്‌കാര വിതരണവുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങള്‍ ഒഴിവാക്കാന്‍ എല്ലാവരും ശ്രമിക്കേണ്ടതൊന്നായിരുന്നു. ചടങ്ങ് ബഹിഷ്‌കരിച്ചു തീരുമാനം ശരിയാണെന്ന് തോന്നുന്നില്ലെന്നും സുനില്‍ ഷെട്ടി പറഞ്ഞു. പ്രതിഷേധം വേണ്ടായിരുന്നുവെന്നല്ല താന്‍ പറയുന്നത്. മറിച്ച് പ്രതിഷേധിച്ച രീതി ശരിയായില്ലെന്നാണ്. ഇതു പ്രശ്‌നങ്ങള്‍ ആളി കത്താന്‍ മാത്രമേ സഹായിക്കൂ. ഒരു മേശയുടെ ചുറ്റിനും കൂടി ഇരുന്ന് സംസാരിക്കാന്‍ ഇരു കൂട്ടരും എന്തുകൊണ്ട് തയ്യാറാകുന്നില്ലെന്നും സുനില്‍ ഷെട്ടി ചോദിച്ചു.

Top