Chiking
Latest News

മലപ്പുറത്തെ സിനിമാതീയേറ്ററില്‍ ബാലപീഡനം; തിയേറ്ററിലെ സിസിടിവിയില്‍ ദൃശ്യങ്ങള്‍ പതിഞ്ഞു; കണ്ടിട്ടും കാണാതെ കൂടെയുള്ള സ്ത്രീ (വീഡിയോ)

Web Desk
Indian Telegram Android App Indian Telegram IOS App


മലപ്പുറം: കേരളത്തിലെ തീയേറ്ററില്‍ പത്ത് വയസില്‍ താഴെ പ്രായമുള്ള പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടു.തിയേറ്ററിലെ സിസിടിവിയിലാണ് ദൃശ്യങ്ങള്‍ പതിഞ്ഞത്. മലപ്പുറത്തെ ഒരു തിയേറ്ററിലാണ് ഈ ക്രൂരസംഭവം അരങ്ങേറിയത്.

എടപ്പാളിലെ സിനിമ തിയറ്ററില്‍ നടന്ന സംഭവത്തില്‍ പ്രതി പൊലീസ് കസ്റ്റഡിയിലായതായാണ് സൂചന. അല്‍പസമയത്തിനകം അറസ്റ്റ് രേഖപ്പെടുത്തും. ഏപ്രില്‍ 18നായിരുന്നു സംഭവം. പാലക്കാട് ജില്ലയിലെ തൃത്താല സ്വദേശിയാണു പ്രതിയെന്നാണ് സൂചന.

സ്ത്രീയും കുട്ടിയും ആദ്യം തിയറ്റിലെത്തുകയും പിന്നീട് പ്രതി ആഡംബരകാറില്‍ എത്തുകയും ചെയ്‌തെന്നാണു വിവരം.  KL 46 G 240 എന്ന ബെന്‍സ് കാറിലാണ് ഇയാള്‍ തീയറ്ററിലെത്തിയത്.  വാഹനം ഇയാളുടെ സ്വന്തമാണോ അല്ലയോ എന്നത് വ്യക്തമല്ല.

മുതിര്‍ന്ന സ്ത്രീയ്‌ക്കൊപ്പമെത്തിയ പെണ്‍കുട്ടിയെ തൊട്ടടുത്ത സീറ്റിലിരുന്ന മധ്യവയസ്‌കന്‍ ഉപദ്രവിക്കുന്നത് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. കുട്ടിയെ ഇയാള്‍ പീഡിപ്പിക്കുന്നത് ഒപ്പമുള്ള സ്ത്രീക്ക് മനസ്സിലായിട്ടുണ്ട് എന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. എന്നാല്‍ സ്ത്രീ പ്രതികരിക്കുന്നില്ല. പീഡിപ്പിക്കപ്പെടുന്ന കുട്ടി എന്താണ് നടക്കുന്നതെന്ന് പോലും തിരിച്ചറിയാനാവാതെ നിസ്സഹായയായി ഇരിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. കുട്ടിയെ പീഡിപ്പിക്കുന്നതിന് മുന്‍പ് ഇയാള്‍ സ്ത്രീയെയും കൈവെയ്ക്കുന്നുണ്ട്.

തിയറ്റര്‍ ഉടമകള്‍ ഈ ദൃശ്യങ്ങള്‍ ചൈല്‍ഡ്‌ലൈനെ ഏല്‍പിച്ചു. ദൃശ്യങ്ങള്‍ സഹിതം പൊലീസിനെ വിശദാംശങ്ങള്‍ ധരിപ്പിച്ച് പരാതി നല്‍കിയെങ്കിലും കേസെടുക്കാന്‍ തയാറായില്ല. പിന്നീട് സംഭവം വിവാദമായതിനെത്തുടര്‍ന്ന് കേസ് റജിസ്റ്റര്‍ ചെയ്ത്, ധൃതി പിടിച്ച് പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

രണ്ടു മണിക്കൂറിലേറെ പീഡനത്തിന്റെ ദൃശ്യം തിയറ്ററിലെ നിരീക്ഷണ ക്യാമറയില്‍ പതിയുകയായിരുന്നു. കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക പീഡനം തടയുന്നതിനുള്ള പോക്‌സോ വകുപ്പ് അനുസരിച്ചാണ് കേസ്.

വീഡിയോ കാണാന്‍ വീഡിയോ മെനുവില്‍ പോവുക

Top