Chiking
Latest News

ഫസല്‍ വധക്കേസില്‍ ഇടപെട്ടുവെന്ന ആരോപണം നിഷേധിച്ച് കോടിയേരി; കേസ് സിബിഐ അന്വേഷിക്കണമെന്ന് എം.എം.ഹസന്‍ (വീഡിയോ)

Web Desk
Indian Telegram Android App Indian Telegram IOS App

തിരുവനന്തപുരം: ഫസല്‍ വധക്കേസില്‍ ഇടപെട്ടുവെന്ന ആരോപണം നിഷേധിച്ച് കോടിയേരി ബാലകൃഷ്ണന്‍ രംഗത്തെത്തി. രാഷ്ട്രീയ മുതലെടുപ്പിനാണ് ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്ന് കോടിയേരി ബാലകൃഷ്ണന്‍ തിരുവനന്തപുരത്ത് പറഞ്ഞു.

ഫസല്‍വധക്കേസ് അന്വേഷിച്ച ഡിവൈഎസ്പിയുടെ വെളിപ്പെടുത്തല്‍ സിബിഐ അന്വേഷിക്കണമെന്ന് കെപിസിസി അധ്യക്ഷന്‍ എം.എം.ഹസന്‍ പറഞ്ഞു. കൊലപാതകങ്ങള്‍ തുടരാന്‍ കാരണം പൊലീസിന്റെ പക്ഷപാതപരമായ നിലപാടെന്നും ഹസന്‍ ആരോപിച്ചു. ഷുഹൈബ് വധക്കേസിലെ കുറ്റപത്രം പൊലീസ് മനപൂര്‍വം വൈകിപ്പിക്കുകയാണ്. മുഖ്യമന്ത്രിക്ക് കുറ്റബോധമുള്ളതുകൊണ്ടാണ് കൊല്ലപ്പെട്ട ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ഷമേജിന്റെ വീട് സന്ദര്‍ശിക്കാത്തതെന്നും ഹസന്‍ കുറ്റപ്പെടുത്തി.

ഫസല്‍ വധക്കേസ് പുനരന്വേഷിക്കണമെന്നും രമേശ് ചെന്നിത്തലയും പറഞ്ഞു. കേരളാ പോലീസില്‍ സ്‌ഫോടനതമകമായ സാഹചര്യമാണുള്ളതെന്നും ഫസല്‍ വധക്കേസിലെ കോടിയേരി ബാലകൃക്ഷണന്റെ പങ്ക് അന്വേഷിക്കണമെന്നും ചെന്നിത്തല പറഞ്ഞു.

എന്‍ഡിഎഫ് പ്രവര്‍ത്തകന്‍ ഫസലിനെ കൊലപ്പെടുത്തിയ കേസില്‍ നിര്‍ണായക വെളിപ്പെടുത്തലുകളുമായി ഇന്നലെയാണ് മുന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ രംഗത്തെത്തിയത്. സിപിഐഎം നേതാക്കളിലേയ്ക്ക് അന്വേഷണം നീണ്ടപ്പോള്‍ അന്നത്തെ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ ഇടപെട്ട് കേസ് അവസാനിപ്പിക്കാന്‍ നിര്‍ദേശം നല്‍കിയതായും മുന്‍ ഡിവൈ.എസ്.പി കെ.രാധാകൃഷ്ണന്‍ പറഞ്ഞു. പാര്‍ട്ടി തന്നെ വേട്ടയാടുകയാണെന്നും അദ്ദേഹം പറഞ്ഞു.

സിപിഐഎം ഏരിയ സെക്രട്ടറിയായിരുന്ന കാരായി ചന്ദ്രശേഖരനിലേക്കടക്കം അന്വേഷണം നീണ്ടപ്പോഴാണ് അന്ന് ആഭ്യന്തര മന്ത്രിയായിരുന്ന കോടിയേരി ബാലകൃഷ്ണന്‍ കണ്ണൂരില്‍ നേരിട്ടെത്തി തന്നോട് അന്വേഷണം അവസാനിപ്പിക്കാന്‍ ആവശ്യപ്പെട്ടത്. അന്വേഷണത്തിനിടെ പാര്‍ട്ടിയില്‍ നിന്ന് സമ്മര്‍ദമുണ്ടായി. പാര്‍ട്ടി പറഞ്ഞതനുസരിച്ചാണ് ഏതാനും പേരെ ഫസല്‍ വധക്കേസില്‍ പ്രതികളാക്കി അറസ്റ്റ് ചെയ്തതെന്നും രാധാകൃഷ്ണന്‍ വെളിപ്പെടുത്തി.

വീഡിയോ കാണാന്‍ വീഡിയോ മെനുവില്‍ പോവുക

Top