Chiking
Latest News

പാരിസില്‍ കത്തിയാക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു; നാല് പേര്‍ക്ക് പരിക്കേറ്റു; ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഐഎസ്

Web Desk
Indian Telegram Android App Indian Telegram IOS App

പാരിസില്‍ കത്തിയാക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും നാല് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അക്രമിയെ പൊലീസ് വെടിവെച്ച് കൊന്നു. പരിക്കേറ്റവരില്‍ രണ്ട് പേരുടെ നില ഗുരുതരമാണ്.

അല്ലാഹു അക്ബര്‍ എന്ന് വിളിച്ചായിരുന്നു അക്രമി കത്തിയാക്രമണം നടത്തിയതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ശനിയാഴ്ച വൈകീട്ടോടെ നടന്ന ആക്രമണത്തിന്റെ ഉത്തരവാദിത്വം ഐഎസ് ഏറ്റെടുത്തു. രാത്രി സമയങ്ങളിലും ഏറെ തിരക്കുള്ള പ്രദേശത്താണ് ആക്രമണം നടന്നത്. കഫേകളിലും റെസ്റ്റോറന്റുകളിലും ധാരാളം ആളുകള്‍ വന്നുപോകുന്ന ഇടമാണിവിടം. ”ഫ്രാന്‍സ് രക്തത്താല്‍ വീണ്ടും മുറിവേറ്റിരിക്കുന്നു. പക്ഷെ ഒരു ഇഞ്ച് പോലും ശത്രുക്കള്‍ക്ക് ഇടം നല്‍കില്ല”, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ ട്വീറ്റ് ചെയ്തു.

Police and emergency services at the scene of the attack in Paris, France. Photo: 12 May 2018

പ്രാദേശിക സമയം 9.30ഓടെയാണ് ആക്രമണം ആരംഭിച്ചത്. വഴിയിലൂടെ നടന്നുപോകുന്നവര്‍ക്ക് നേരെയായിരുന്നു ആദ്യം ആക്രമണം നടത്തിയത്. പിന്നീട് നിരവധി ബാറുകളിലും റസ്റ്റോറന്റുകളിലും പ്രവേശിക്കാന്‍ ശ്രമിച്ചെങ്കിലും അകത്ത് നിന്നും ആളുകള്‍ പ്രവേശനം തടഞ്ഞു. ഇതേ തുടര്‍ന്നാണ് പൊലീസെത്തി വെടിവെച്ചത്. ഇയാളെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല. പാരിസ് പ്രോസിക്യൂട്ടേഴ്‌സ് ഓഫീസിലെ ഭീകരവിരുദ്ധ യൂണിറ്റ് അന്വേഷണം ആരംഭിച്ചു.

French police at the scene of the attack in Paris. Photo: 12 May 2018

Top