Chiking
Latest News

ഇന്തോനേഷ്യയില്‍ മൂന്ന് ക്രിസ്ത്യന്‍ പള്ളികള്‍ക്ക് നേരെ ചാവേറാക്രമണം; 6 പേര്‍ കൊല്ലപ്പെട്ടു

Web Desk
Indian Telegram Android App Indian Telegram IOS App

ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ സുരാബായയിലെ മൂന്ന് ക്രിസ്ത്യന്‍ പള്ളികള്‍ക്ക് നേരെ ചാവേറാക്രമണം. മൂന്ന് ആക്രമണങ്ങളിലുമായി ആറു പേര്‍ കൊല്ലപ്പെട്ടെന്നാണ് റിപ്പോര്‍ട്ട്. 35ലധികം പേര്‍ക്കു പരിക്കേറ്റു. 10 മിനിറ്റിനുള്ളിലാണ് മൂന്നു സ്ഥലങ്ങളില്‍ സ്‌ഫോടനം നടന്നത്. പ്രാദേശിക സമയം രാവിലെ 7.30ഓടെയാണ് ആക്രമണമുണ്ടായത്.

ചാവേറുകളാണ് ആക്രമണം നടത്തിയത്. പരിക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമാണ്. ആക്രമണത്തിന് ശേഷം പള്ളികളില്‍ തീയും പുകയും ഉയരുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.

2000ലെ ക്രിസ്മസ് ദിനത്തിലും ഇന്തോനേഷ്യയിലെ വിവിധ പള്ളികള്‍ക്ക് നേരെ ആക്രമണം നടന്നിട്ടുണ്ട്. 20 പേരാണ് അന്ന് കൊല്ലപ്പെട്ടത്.

Top