Chiking
Latest News

ഡ്രൈവര്‍ ഉറങ്ങിപ്പോയി; റോഡിലൂടെ കറങ്ങിത്തിരിഞ്ഞ് കാര്‍ ഡിവൈഡറില്‍ ഇടിച്ചുനിന്നു; സ്‌കൂട്ടര്‍ യാത്രക്കാരന്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് (വീഡിയോ)

Web Desk
Indian Telegram Android App Indian Telegram IOS App

ഡ്രൈവര്‍ ഉറങ്ങിപ്പോയതിനെ തുടര്‍ന്ന് കാര്‍ റോഡിലൂടെ വട്ടംകറങ്ങി ഡിവൈഡറില്‍ ഇടിച്ചുനിന്നു. ചൈനയില്‍ നടന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. കാര്‍ പാഞ്ഞടുക്കുന്നത് കണ്ട സ്‌കൂട്ടര്‍ യാത്രക്കാര്‍ വണ്ടി തിരിച്ചതുകൊണ്ട് രക്ഷപ്പെട്ടു.

കറുത്ത സെഡാന്‍ കാര്‍ വേഗതയില്‍ നിയന്ത്രണമില്ലാതെ പാഞ്ഞുവരുന്നതാണ് വീഡിയോയില്‍ കാണുന്നത്. തുടര്‍ന്ന് ഡിവൈഡറില്‍ ഇടിക്കുകയും അവിടെ നിന്ന് സ്‌കൂട്ടര്‍ യാത്രക്കാരന് നേരെ പാഞ്ഞടുക്കുകയും ചെയ്തു. ഇതുകണ്ട സ്‌കൂട്ടര്‍ യാത്രക്കാരന്‍ സ്‌കൂട്ടര്‍ ദിശമാറ്റി തിരിച്ചെടുക്കുകയായിരുന്നു. തലനാരിഴയ്ക്കാണ് ഇയാള്‍ രക്ഷപ്പെട്ടത്. ഇതിനിടെ കാര്‍ ചെന്ന് ഡിവൈഡറിലും പോസ്റ്റിലും ഇടിച്ചുനിന്നു. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ ബോണറ്റിലേക്ക് ഒരു സാധനം വന്നുപതിക്കുന്നതും വീഡിയോയില്‍ കാണാം. മെയ് 8ന് നടന്ന സംഭവത്തില്‍ കാറിന്റെ ഡ്രൈവര്‍ക്ക് എന്താണ് സംഭവിച്ചതെന്ന കാര്യത്തില്‍ വ്യക്തതയില്ല.

Lucky scooter driver narrowly survives horrific car crash.

Lucky scooter driver narrowly survives horrific car crash.May 8th in Shenyang, Liaoning, a black car got out of control in a rear-end collision and nearly crashed into a scooter driver. The car driver says he fell asleep at the wheel and caused the accident.

Posted by PearVideo on Wednesday, May 9, 2018

Top