Chiking
Latest News

ബിജെപി കേവലഭൂരിപക്ഷത്തിലേക്ക്; ബിജെപി 106 കോണ്‍ഗ്രസ് 74 ജെഡിഎസ് 39 (വീഡിയോ)

Web Desk
Indian Telegram Android App Indian Telegram IOS App

ബംഗലൂരു: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ലീഡ് നിലയിൽ ബിജെപി കേവലഭൂരിപക്ഷത്തിലേക്ക്. കോൺഗ്രസ് പാർട്ടി സംസ്ഥാനത്ത് തകർന്നടിഞ്ഞു. നിലമെച്ചപ്പെടുത്തി ജെഡിഎസ് മൂന്നാമതുണ്ട്.

222 മണ്ഡലങ്ങളിലാണു വോട്ടെടുപ്പ് നടന്നത്. ബിജെപി 106 കോണ്‍ഗ്രസ് 74 ജെഡിഎസ് 39 മറ്റുള്ളവര്‍ 3 എന്ന നിലയിലാണ് ലീഡ്.

പോസ്റ്റല്‍ വോട്ടുകളാണ് ആദ്യമെണ്ണിയത്. ആദ്യ ഫലസൂചനകള്‍ കോണ്‍ഗ്രസിനായിരുന്നു. പിന്നീട് ലീഡ് നില മാറിമറിഞ്ഞു.


കര്‍ണാടകവും കൂടി കൈവിട്ടതോടെ മോദിയുടെ പ്രസ്താവന പോലെ പഞ്ചാബ്, പുതുച്ചേരി പരിവാര്‍ പാര്‍ട്ടിയായി കോണ്‍ഗ്രസ് ചുരുങ്ങി. മോദിക്കെതിരെ ഗുജറാത്തില്‍ അങ്കം കുറിച്ച് കരുത്ത് കാട്ടിയ രാഹുലിനും കര്‍ണാടകത്തിലെ തോല്‍വി വലിയ തിരിച്ചടിയാണ് നല്‍കിയിരിക്കുന്നത്. കര്‍ണാടകത്തിലെ ആറ് മേഖലകളില്‍ അഞ്ചിടത്തും ബിജെപി കരുത്തുകാട്ടി. ഇതില്‍ മധ്യ കര്‍ണാടകത്തിലും ബെംഗളൂരുവിലും മുംബൈ കര്‍ണാടകത്തിലും ബിജെപി തരംഗമായിരുന്നു. ബിജെപിക്ക് അത്ര ശക്തിയില്ലാത്ത മൈസൂരു മേഖലയില്‍ ജെഡിഎസിനും കോണ്‍ഗ്രസിനുമായി സീറ്റുകള്‍ വിഭിജിക്കപ്പെട്ടു. ഇവിടെ ബിജെപി വോട്ടുകള്‍ സ്വന്തം പെട്ടിയില്‍ വീഴാതെ അത് ജെഡിഎസിലേക്ക് ഒഴുക്കിയ ബിജെപി തന്ത്രം ഫലത്തില്‍ കോണ്‍ഗ്രസിന്റെ സീറ്റുകള്‍ കുറയ്ക്കുന്നതില്‍ നിര്‍ണായകമായി.

222 മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ് നടന്നത്. ദക്ഷിണേന്ത്യയില്‍ ബി.ജെ.പി.യുടെയും കോണ്‍ഗ്രസിന്റെയും ഭാവി നിര്‍ണയിക്കുന്ന തിരഞ്ഞെടുപ്പ് എന്ന നിലയില്‍ നിര്‍ണായക ഫലമാണിത്.

1952ന് ശേഷം ഏറ്റവും ഉയര്‍ന്ന പോളിങ്ങാണ് ഇത്തവണ നടന്നത്. 72.13 ശതമാനം. എക്‌സിറ്റ് പോളുകളില്‍ ആറെണ്ണം ബി.ജെ.പി.ക്കും മൂന്നെണ്ണം കോണ്‍ഗ്രസിനും മുന്‍തൂക്കം പ്രവചിച്ചിരുന്നു. അധികാരം നിലനിര്‍ത്താനായില്ലെങ്കില്‍ കോണ്‍ഗ്രസ് പഞ്ചാബിലും പുതുച്ചേരിയിലുമായി ഒതുങ്ങും. കോണ്‍ഗ്രസ് വിജയിച്ചാല്‍ 1985നുശേഷം ആദ്യമായി ഒരേ പാര്‍ട്ടി തുടര്‍ച്ചയായി രണ്ടുവട്ടം അധികാരത്തിലെത്തും. 1985ല്‍ രാമകൃഷ്ണ ഹെഗ്‌ഡെയുടെ നേതൃത്വത്തില്‍ ജനതാദള്‍ ആണ് ഇത്തരത്തില്‍ രണ്ടുവട്ടം അധികാരത്തിലെത്തിയത്.

ബി.ജെ.പി. സ്ഥാനാര്‍ഥി ബി.എന്‍. വിജയകുമാര്‍ മരിച്ചതിനെതുടര്‍ന്ന് ബെംഗളൂരുവിലെ ജയനഗര്‍, പതിനായിരത്തോളം തിരിച്ചറിയല്‍ കാര്‍ഡുകള്‍ കൂട്ടത്തോടെ പിടിച്ചെടുത്ത ആര്‍.ആര്‍. നഗര്‍ എന്നീ രണ്ട് മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പ് മാറ്റിവെച്ചിരുന്നു.

വീഡിയോ കാണാന്‍ വീഡിയോ മെനുവില്‍ പോകുക

ചിത്രങ്ങള്‍ കാണാന്‍ പിക്ടോറിയല്‍ മെനുവില്‍ പോവുക

Top