Chiking
Latest News

ഐശ്വര്യയ്ക്ക് പിന്നാലെ കാനില്‍ തിളങ്ങി നവവധു സോനം കപൂര്‍; ചിത്രങ്ങള്‍ കാണാം

Web Desk
Indian Telegram Android App Indian Telegram IOS App


ഐശ്വര്യയ്ക്ക് പിന്നാലെ കാനില്‍ തിളങ്ങി നവവധു സോനം കപൂര്‍. ആരെയും അംബരിപ്പിക്കും വിധം സുന്ദരിയായിരുന്നു കാനിലെ റെഡ് കാര്‍പ്പെറ്റില്‍ സോനം. മെഹന്ദി മായാത്ത കൈകളുമായി ഓഫ് വൈറ്റ് ലെഹങ്കയണിഞ്ഞാണ് സോനം റെഡ് കാര്‍പ്പറ്റിലെത്തിയത്.

കാതില്‍ തന്റൈ വെഡ്ഡിംഗ് റിംഗിന് സമാനമായ കമ്മലുകളാണ് സോനം അണിഞ്ഞത്. മെയ് എട്ടിനാണ് സോനം ബിസിനസ്സുകാരനായ ആനന്ദ് അഹൂജയെ വിവാഹം ചെയ്തത്.

നേരത്തേ ബട്ടര്‍ഫ്‌ലൈ ഗൗണിലും സില്‍വര്‍ ഗൗണിലുമെത്തി ഐശ്വര്യ ആരാധകരെ ഞെട്ടിച്ചിരുന്നു. ആദ്യ ദിനം മകളുമൊത്താണ് താരം എത്തിയത്. മകളെ രാജകുമാരിയെപ്പോലെ അണിയിച്ചൊരുക്കിയ താരം മകള്‍ക്കൊപ്പമുള്ള ചിത്രങ്ങളും പങ്കുവച്ചിരുന്നു.


ചിത്രങ്ങള്‍ കാണാന്‍ പിക്ടോറിയല്‍ മെനുവില്‍ പോവുക

Top