Chiking
Latest News

അധികാരം അവകാശപ്പെടാന്‍ കോണ്‍ഗ്രസിന് ധാര്‍മ്മികത ഇല്ലെന്ന് യെദ്യൂരപ്പ (വീഡിയോ)

Web Desk
Indian Telegram Android App Indian Telegram IOS App

ബംഗ്‌ളൂരു:അധികാരം അവകാശപ്പെടാന്‍ കോണ്‍ഗ്രസിന് ധാര്‍മ്മികത ഇല്ലെന്ന് യെദ്യൂരപ്പ. ഏറ്റവും വലിയ കക്ഷിയെയാണ് സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിക്കേണ്ടതെന്നും യെദ്യൂരപ്പ പറഞ്ഞു. കോണ്‍ഗ്രസുമായോ ജനതാദളുമായോ ചര്‍ച്ചക്ക് ഇല്ലെന്ന് യെദ്യൂരപ്പ പറഞ്ഞിരുന്നു.

സംസ്ഥാനത്ത് ഏറ്റവും വലിയ ഒറ്റകക്ഷിയാകുമെന്ന് ഉറപ്പായെങ്കിലും, കേവല ഭൂരിപക്ഷം ലഭിക്കാൻ സാധ്യത മങ്ങിയതോടെ ഭരണം പിടിക്കാൻ മറുതന്ത്രം മെനഞ്ഞ് ബിജെപി. ജെഡിഎസിന് പിന്തുണ നൽകി ഭരണം നിലനിർത്താനുള്ള കോൺഗ്രസ് പദ്ധതിയെ അട്ടിമറിക്കാൻ മറുനീക്കങ്ങൾ മെനയുകയാണ് ബിജെപി നേതൃത്വം.

സഖ്യചർച്ചകൾക്ക് ചുക്കാൻ പിടിക്കാൻ ജെ.പി. നഡ്ഡ ഉൾപ്പെടെയുള്ള കേന്ദ്രമന്ത്രിമാർ പ്രത്യേക വിമാനത്തിൽ കർണാടകയിലേക്കു പുറപ്പെട്ടു. പ്രകാശ് ജാവഡേക്കർ, രവിശങ്കർ പ്രസാദ് എന്നീ കേന്ദ്രമന്ത്രിമാരും കർണാടകയിൽ ക്യാംപ് ചെയ്ത് ചർച്ചകൾ നടത്തുന്നുണ്ട്. 100 മുതൽ 110 സീറ്റുവരെ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ബിജെപി.

വീഡിയോ കാണാന്‍ വീഡിയോ മെനുവില്‍ പോകുക

Top