Chiking
Latest News

ഗാസ സംഘര്‍ഷം: കൊല്ലപ്പെട്ടവരുടെ എണ്ണം 62 ആയി

Web Desk
Indian Telegram Android App Indian Telegram IOS App

ജറുസലേം: ഗാസ മുനമ്പില്‍ ഇസ്രയേലും പലസ്തീനും തമ്മിലുള്ള സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 62 ആയി. അധിനിവേശ റാലികള്‍ക്കെതിരെ വെടിവെപ്പുണ്ടായതായി പലസ്തീനിയന്‍ ആരോഗ്യമന്ത്രി പറഞ്ഞു. മധ്യ ഗാസയിലെ അല്‍ ബുറെയ്ജ് അഭയാര്‍ഥി ക്യാമ്പിന് നേരെ ഇസ്രയേലി സൈന്യം നടത്തിയ വെടിവെപ്പില്‍ നിരവധി പലസ്തീനികള്‍ കൊല്ലപ്പെട്ടതായി മന്ത്രാലയ വക്താവ് അറിയിച്ചു. കൊല്ലപ്പെട്ടവരില്‍ 8 പ്രായപൂര്‍ത്തിയാകാത്തവരും ഒരു പിഞ്ചുകുഞ്ഞും ഉള്‍പ്പെടുന്നു. കണ്ണീര്‍വാതകം ശ്വസിച്ചാണ് കുട്ടികള്‍ കൊല്ലപ്പെട്ടത്.

ഗാസ മുനമ്പില്‍ വലിയൊരു വിഭാഗം പലസ്തീനികളാണ് പ്രതിഷേധവുമായി എത്തിയത്. ടെല്‍ അവീവില്‍ നിന്ന് ജറുസലേമിലേക്ക് യുഎസ് എംബസി മാറ്റി പ്രവര്‍ത്തനം ആരംഭിച്ചതില്‍ പ്രതിഷേധിച്ചാണ് പലസ്തീനികള്‍ രംഗത്തെത്തിയത്. പ്രതിഷേധം രൂക്ഷമായതോടെ തിങ്കളാഴ്ച തുര്‍ക്കി തങ്ങളുടെ ഇസ്രയേലി അമേരിക്കന്‍ അംബാസിഡര്‍മാരോട് രാജ്യത്ത് മടങ്ങിയെത്താന്‍ നിര്‍ദേശിച്ചിരുന്നു. ഇസ്രയേലിലെ തങ്ങളുടെ അംബാസിഡറെ ദക്ഷിണാഫ്രിക്കയും തിരിച്ചുവിളിച്ചു.

Top