Chiking
Latest News

ഡല്‍ഹിയില്‍ കനത്ത മഴ; കൊടുങ്കാറ്റില്‍ വൃക്ഷങ്ങള്‍ കടപുഴകി

Web Desk
Indian Telegram Android App Indian Telegram IOS App


ന്യൂഡല്‍ഹി: ഡല്‍ഹിയിലും സമീപ പ്രദേശങ്ങളിലും ശക്തമായ മഴ. ഇന്നു പുലര്‍ച്ചെയോടെ കൊടുങ്കാറ്റില്‍ വൃക്ഷങ്ങള്‍ കടപുഴകി, വൈദ്യുതിവിതരണം തടസ്സപ്പെട്ടു. എന്നാല്‍ ആളപായം ഉണ്ടായിട്ടില്ലെന്നാണു വിവരം.

കഴിഞ്ഞ നാലു ദിവസത്തിനിടെ ഇതു രണ്ടാം തവണയാണ് ഇത്തരമൊരു കൊടുങ്കാറ്റും മഴയും. വടക്കേ ഇന്ത്യയില്‍ കഴിഞ്ഞ ദിവസമുണ്ടായ കൊടുങ്കാറ്റിലും മഴയിലും പെട്ട് 50 ല്‍ അധികം പേര്‍ മരിച്ചിരുന്നു. ഇതില്‍ ഡല്‍ഹിയില്‍നിന്നുള്ളവരും ഉള്‍പ്പെടുന്നു.

മണിക്കൂറില്‍ 74 കിലോമീറ്റര്‍ വേഗമുള്ള കാറ്റു വീശുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പു നല്‍കിയിരുന്നു. ശക്തമായ ഇടിയോടുകൂടി മഴ പെയ്യുമെന്നും മുന്നറിപ്പുണ്ടായിരുന്നു.

വൈദ്യുതി വിതരണ സംവിധാനത്തില്‍ നേരിട്ട തടസ്സം മൂലം വൈദ്യുതി പുനഃസ്ഥാപിക്കാന്‍ സാധാരണയില്‍ കവിഞ്ഞ സമയം വേണമെന്ന് വിതരണ കമ്പനിയായ ബിഎസ്ഇഎസ് അറിയിച്ചു.

Top