Chiking
Latest News

ഇന്‍ഡോനേഷ്യയില്‍ പൊലീസ് ആസ്ഥാനത്തിന് നേരെ ആക്രമണം

Web Desk
Indian Telegram Android App Indian Telegram IOS App

ജക്കാര്‍ത്ത: ഇന്‍ഡോനേഷ്യയിലെ റിയാവു പ്രവിശ്യയിലുള്ള പൊലീസ് ആസ്ഥാനത്തിന് നേരെ ആക്രമണം. മൂന്ന് പേരെ പൊലീസ് വെടിവെച്ച് കൊന്നു.

ഒരാള്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ കാര്‍ ഇടിച്ചുകയറ്റാന്‍ ശ്രമിക്കുകയായിരുന്നു. പൊലീസ് ആസ്ഥാനത്തിന് മുന്നില്‍ കാവല്‍ നിന്നിരുന്ന പൊലീസുകാര്‍ക്ക് നേരെയായിരുന്നു ആക്രമണം. എന്നാല്‍ എത്ര അക്രമികളാണ് ഉണ്ടായിരുന്നതെന്ന് വ്യക്തമല്ല. കൊല്ലപ്പെട്ട ഒരു അക്രമിയുടെ ദേഹത്ത് ബോംബ് കെട്ടിവെച്ചിട്ടുണ്ടായിരുന്നു. മറ്റൊരാള്‍ അറസ്റ്റിലായിട്ടുണ്ട്. നാല് പേര്‍ കടന്നുകളയുകയും ചെയ്തു. മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് റിയാവു പൊലീസ് മേധാവി ഐജി പോള്‍ നന്ദംഗ് പ്രസ് റിലീസ് നല്‍കാനുള്ള ഒരുക്കത്തിനിടെയാണ് ആക്രമണംനടന്നത്. പൊലീസ് ആസ്ഥാനത്തുണ്ടായിരുന്ന രണ്ട് മാധ്യമപ്രവര്‍ത്തകര്‍ക്കും ആക്രമണത്തില്‍ പരിക്കേറ്റു.

Top