Chiking
Latest News

എടപ്പാളില്‍ കുഞ്ഞിനെ കൊലപ്പെടുത്തി അമ്മ ആത്മഹത്യ ചെയ്തു

Web Desk
Indian Telegram Android App Indian Telegram IOS App

മലപ്പുറം എടപ്പാളില്‍ കുഞ്ഞിനെ കൊലപ്പെടുത്തി അമ്മ ആത്മഹത്യ ചെയ്തു. എടപ്പാള്‍ വട്ടംകുളം മഠത്തില്‍വളപ്പില്‍ ബിജുവിന്റെ ഭാര്യ താര(28) ആറുവയസ്സുകാരിയായ മകള്‍ അമേഘ എന്നിവരാണ് മരിച്ചത്. കുടുംബവഴക്കാണ് കാരണമെന്നാണ് കരുതുന്നത്.

ഇന്നലെ അര്‍ധരാത്രിയോടെയായിരുന്നു സംഭവം. മകളുടെ ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയ ശേഷം താര സ്വയം തീക്കൊളുത്തുകയായിരുന്നു. മൃതദേഹങ്ങള്‍ പൊന്നാനി താലൂക്ക് ആശുപത്രിയിലാണുള്ളത്. ചങ്ങരംകുളം പൊലിസ് കേസെടുത്ത് അന്വേഷണം തുടങ്ങി

Top