Chiking
Latest News

കോണ്‍ഗ്രസ് എംഎല്‍എമാരെ റിസോര്‍ട്ടിലേക്ക് മാറ്റുന്നു

Web Desk
Indian Telegram Android App Indian Telegram IOS App


ബംഗളൂരു: കോണ്‍ഗ്രസ് എംഎല്‍എമാരെ ബംഗളൂരുവില്‍നിന്ന് റിസോര്‍ട്ടിലേക്ക് മാറ്റുന്നു. 50 കിലോമീറ്റര്‍ അകലെയുള്ള ബിഡദിയിലേക്കാണ് കോണ്‍ഗ്രസ് എംഎല്‍എമാരെ മാറ്റുന്നത്. ബസ്സില്‍ ആണ് ഇവരെ മാറ്റുന്നത്. ബസ്സില്‍ 74 എംഎല്‍എമാരുണ്ടെന്നാണ് സൂചന.

ഇതിനിടെ കര്‍ണാടകയില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് അനിശ്ചിതത്വം തുടരുന്നതിനിടെ കോണ്‍ഗ്രസ് ജെഡിഎസ് നേതാക്കള്‍ വൈകുന്നേരം അഞ്ചിന് ഗവര്‍ണറെ കാണും. ജെഡിഎസ് നേതാവ് എച്ച്.ഡി. കുമാരസ്വാമിയും പിസിസി അധ്യക്ഷന്‍ ജി. പരമേശ്വരയും ഒരുമിച്ചാകും ഗവര്‍ണറെ കാണുക.

ഇതിനിടെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഗവര്‍ണര്‍ ബിജെപിയെ ക്ഷണിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. വ്യാഴാഴ്ച സത്യപ്രതിജ്ഞ നടത്താനാണ് തീരുമാനമെന്നും ചില ബിജെപി നേതാക്കളെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.അതേസമയം, സര്‍ക്കാര്‍ രൂപീകരിക്കാന്‍ അനുവദിച്ചില്ലെങ്കില്‍ നിയമപരമായി നേരിടാനാണ് കോണ്‍ഗ്രസ് തീരുമാനം.

Top