Chiking
Latest News

ദിവസ വേതനം കുറഞ്ഞത് 600 രൂപ ആക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് തൊഴില്‍ മന്ത്രി

Web Desk
Indian Telegram Android App Indian Telegram IOS App


തിരുവനന്തപുരം: ഒരു ദിവസത്തെ കുറഞ്ഞ വേതനം 600 രൂപ ആക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് തൊഴില്‍ മന്ത്രി ടി.പി.രാമകൃഷ്ണന്‍. തൊഴില്‍ മേഖലയിലെ മിന്നല്‍ പണിമുടക്ക് ഒഴിവാക്കുമെന്ന് തൊഴിലാളി സംഘടനകള്‍ ഉറപ്പു നല്‍കിയിട്ടുണ്ട്.

തൊഴിലാളികള്‍ക്ക് സേവന കാലയളവിലും ശേഷവും സാമ്പത്തിക ആരോഗ്യ പരിരക്ഷ ഉറപ്പാക്കും. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളവരുടെ സര്‍വേ നടത്താനും തൊഴില്‍ നയം ലക്ഷ്യമിടുന്നുവെന്ന് മന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു .

Top