Chiking
Latest News

വാശിയേറിയ പോരാട്ടത്തിനിടയ്ക്കും സൗഹൃദം വിട്ടുള്ള കളിയില്ല; ഹാര്‍ദ്ദിക്കിന്റെയും രാഹുലിന്റെയും സുഹൃദ്ബന്ധം ക്രിക്കറ്റ് ആരാധകരുടെ മനംകവര്‍ന്നു (വീഡിയോ)

Web Desk
Indian Telegram Android App Indian Telegram IOS App

വാശിയേറിയ നിര്‍ണ്ണായക മത്സരത്തില്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബിന് മുംബൈ ഇന്ത്യന്‍സിനോട് അടിപതറേണ്ടി വന്നെങ്കിലും കളിക്കളത്തിലെ സ്‌പോട്‌സ്മാന്‍ സ്പിരിറ്റിന് അതൊന്നും തടസ്സമല്ലെന്ന് കെഎല്‍ രാഹുലെന്ന ഒറ്റയാള്‍ പോരാളി തെളിയിച്ചു. മത്സരശേഷം ഹാര്‍ദ്ദിക്കിനെ കണ്ട് മുട്ടിയ രാഹുല്‍ ‘ഫുട്‌ബോള്‍ താരങ്ങളുടെ സ്‌റ്റൈലില്‍’ ജേഴ്‌സികള്‍ പരസ്പരം കൈമാറുകയായിരുന്നു. ക്രിക്കറ്റ് ആരാധകരുടെ മനംകവരുന്നതായി ആ കാഴ്ച്ച

മത്സരത്തില്‍ പഞ്ചാബ് മൂന്ന് റണ്‍സിനാണ് തോറ്റത്. രാഹുലിന്റെ ഒറ്റയാള്‍ പ്രകടനത്തിനും പഞ്ചാബിനെ രക്ഷിക്കാന്‍ സാധിച്ചില്ല. മുംബൈ ഉയര്‍ത്തിയ 187 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന പഞ്ചാബിന് നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ട്ടത്തില്‍ 183 റണ്‍സ് നേടാനെ സാധിച്ചുള്ളൂ.

രണ്ടാം വിക്കറ്റില്‍ 111 റണ്‍സ് കൂട്ടിച്ചേര്‍ത്ത് ഫിഞ്ചും രാഹുലും പ്രതീക്ഷ നല്‍കിയെങ്കിലും നാലോവറില്‍ 15 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ ബുംറ പഞ്ചാബിനെ തകര്‍ത്തു.

ആരോണ്‍ ഫിഞ്ച് 35 പന്തില്‍ 46 റണ്‍സ് നേടിയപ്പോള്‍ രാഹുല്‍ 60 പന്തില്‍ 94 റണ്‍സ് നേടി. ഇതോടെ മുംബൈ ഇന്ത്യന്‍സിന്റെ പ്ലേ ഓഫ് സാധ്യതകള്‍ വീണ്ടും സജീവമായതോടെ പഞ്ചാബ് പുറത്താകലിന്റെ വക്കിലായി.

Top