Chiking
Latest News

ഇന്ത്യന്‍ വംശജ ബ്രിട്ടനില്‍ കൊല്ലപ്പെട്ടു; കൊലയാളിക്കായി തെരച്ചില്‍ തുടരുന്നു

Web Desk
Indian Telegram Android App Indian Telegram IOS App

ലണ്ടന്‍: ബ്രിട്ടനില്‍ ഇന്ത്യന്‍ വംശജയായ യുവതി കൊല്ലപ്പെട്ടു. ജെസിക്ക പട്ടേല്‍ എന്ന 34-കാരിയെയാണ് മിഡില്‍സ്ബറോ നഗരത്തിലെ ലിന്‍തോര്‍പ്പ് പ്രാന്തത്തിലെ വീട്ടില്‍ തിങ്കളാഴ്ച രാത്രി കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കൊലയാളിക്കായി തെരച്ചില്‍ തുടരുകയാണെന്നറിയിച്ച പൊലീസ് മരണകാരണം ഇതേവരെ വെളിപ്പെടുത്തിയിട്ടില്ല.

ബ്രിട്ടനില്‍ ഫാര്‍മസിസ്റ്റായി ജോലി നോക്കുകയായിരുന്ന ജെസീക്ക ഭര്‍ത്താവ് മിതേഷിനൊപ്പം അദ്ദേഹത്തിന്റെ ഉടമസ്ഥതിയിലുള്ള സ്ഥാപനത്തിലാണ് ജോലി നോക്കിയിരുന്നത്. സംഭവത്തെക്കുറിച്ച് ആര്‍ക്കെങ്കിലും അറിവുണ്ടെങ്കില്‍ വിവരം കൈമാറിന്‍ പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.

Top