Chiking
Latest News

പാജി, ഞാന്‍ സസ്യാഹാരിയാണ്’ ചിക്കന്‍ കഴിച്ചാല്‍ തടിവയ്ക്കുമെന്ന് വീട്ടുകാര്‍ പറഞ്ഞു ; ആദ്യം നാണംകുണുങ്ങിയായിരുന്ന സൂപ്പര്‍ താരത്തെകുറിച്ച് സച്ചിന്‍

Web Desk
Indian Telegram Android App Indian Telegram IOS App

ഗ്രൗണ്ടിലെ വെടിക്കെട്ട് ബാറ്റ്‌സ്മാനാണ് വീരേന്ദ്രര്‍ സെവാഗ്. സേവഗിന്റെ ബാറ്റിങ്ങ് ശൈലി മൈതാനത്ത് ഏവര്‍ക്കും ആവേശമായിരുന്നു. ഇതുതന്നെയാണ് താരം ഇപ്പോഴും ആരാധകരുടെ ഹൃദയങ്ങളിള്‍ നിറഞ്ഞു നില്‍ക്കാനുള്ള കാരണവും. എന്നാല്‍, ക്രിക്കറ്റ് ഗ്രൗണ്ടില്‍ ബാറ്റിങ്ങ് കൊണ്ട് അത്ഭുതം തീര്‍ക്കുന്ന താരം വളരെ നാണം കുണുങ്ങിയാണെന്നാണ് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ പറയുന്നത്.
കരിയറിന്റെ തുടക്കത്തില്‍ ആരോടും മിണ്ടാത്ത പ്രകൃതമായിരുന്നു. അത് മാറ്റിയെടുക്കാന്‍ താന്‍ ചില പൊടിക്കൈകള്‍ പ്രയോഗിക്കാറുമുണ്ടായിരുന്നെന്നും സച്ചിന്‍ പറയുന്നു.

‘ആദ്യം ടീമിലെത്തിയപ്പോള്‍ ആരോടും സംസാരിക്കാത്ത പ്രകൃതമായിരുന്നു വീരു . ക്രീസില്‍ ഒരുമിച്ച് ബാറ്റ് ചെയ്യുമ്പോള്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കണമെങ്കില്‍ വീരുവിന്റെ നാണം മാറ്റിയെടുത്തേ പറ്റൂവെന്ന് തീരുമാനിച്ചു. അതുകൊണ്ട് ഞാനവനെ പുറത്ത് ഭക്ഷണം കഴിക്കാന്‍ പോകാന്‍ ക്ഷണിച്ചു. എന്ത് തരം ഭക്ഷണമാണ് കഴിക്കാറുളളതെന്ന് ചോദിച്ചപ്പോള്‍ അവന്‍ പറഞ്ഞു, ‘പാജി, ഞാന്‍ സസ്യാഹാരിയാണ്’ ചിക്കന്‍ കഴിച്ചാല്‍ തടിവയ്ക്കുമെന്ന് വീട്ടുകാര്‍ പറഞ്ഞുവത്രേ’ സച്ചിന്‍ പറഞ്ഞു.

ഇന്ത്യക്ക് വേണ്ടി 93 ഏകദിന മത്സരങ്ങളിലാണ് സച്ചിനും സെവാഗും ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്തിട്ടുള്ളത്. ഇരുവരും ചേര്‍ന്ന് 3919 റണ്‍സാണ് അടിച്ചുക്കൂട്ടിയിരിക്കുന്നത്. ന്യൂസിലാന്‍ഡിനെതിരെ 2003 ല്‍ ഹൈദരാബാദില്‍ നടന്ന മത്സരത്തില്‍ നേടിയ 183 റണ്‍സാണ് സച്ചിന്‍ സെവാഗ് ഓപ്പണിംഗ് സഖ്യത്തിന്റെ മികച്ച ഇന്നിംഗ്‌സ്. ലോകത്തെ ഏറ്റവും മികച്ച മൂന്നാമത്തെ ഓപ്പണിംഗ് ബാറ്റിംഗ് കൂട്ടുകെട്ട് എന്ന റെക്കോഡ് സ്ഥാപിച്ചെടുക്കാന്‍ രണ്ടുപേര്‍ക്കും സാധിച്ചു.

ചിത്രങ്ങള്‍ കാണാന്‍ പിക്ടോറിയല്‍ മെനുവില്‍ പോകുക

വീഡിയോ കാണാന്‍ മെനുവില്‍ പോകുക

Top