Chiking
Latest News

നാഗ്പൂരില്‍ ബിജെപി പ്രവര്‍ത്തകനും കുടുംബവും കൊല്ലപ്പെട്ടു (വീഡിയോ)

Web Desk
Indian Telegram Android App Indian Telegram IOS App

നാഗ്പൂര്‍: നാഗ്പൂരിലെ ആരാധന നഗറില്‍ ബിജെപി പ്രവര്‍ത്തകനും കുടുംബവും കൊല്ലപ്പെട്ടു. കമലാകര്‍ പവന്‍കര്‍ എന്നയാളും നാല് കുടുംബാംഗങ്ങളുമാണ് കൊല്ലപ്പെട്ടത്. കൊലപാതകം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.

കഴിഞ്ഞ മാസം പശ്ചിമബംഗാളില്‍ രണ്ട് ബിജെപി പ്രവര്‍ത്തകരെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയിരുന്നു. പുരുലിയ ജില്ലയില്‍ മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ മെയ് 30നാണ് 20കാരനായ ബിജെപി പ്രവര്‍ത്തകന്‍ ത്രിലോചന്‍ മഹാതോവിന്റെ മൃതദേഹം കണ്ടെത്തിയത്. രണ്ട് ദിവസത്തിന് ശേഷം മറ്റൊരു ബിജെപി പ്രവര്‍ത്തകനായ ദുലാല്‍ കുമാറിനെയും അതേ ജില്ലയിലെ ബലരാംപൂരില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. രാഷ്ട്രീയ കൊലപാതകങ്ങളാണ് ഇതെന്നായിരുന്നു ബിജെപിയുടെ ആരോപണം. തൃണമൂല്‍ കോണ്‍ഗ്രസാണ് കൊലപാതകങ്ങള്‍ക്ക് പിന്നിലെന്നും ബിജെപി ആരോപിച്ചിരുന്നു.

വീഡിയോ കാണാന്‍ വീഡിയോ മെനുവില്‍ പോകുക

Top