Chiking
Latest News

വടക്കന്‍ കൊറിയയ്ക്ക് മേല്‍ ഉപരോധം തുടരും ; കൊറിയയില്‍ സമ്പൂര്‍ണ്ണ ആണവ നിരോധനം ഉറപ്പ് വരുത്തും : ഡൊണാള്‍ഡ് ട്രംപ്‌

Web Desk
Indian Telegram Android App Indian Telegram IOS App

വടക്കന്‍ കൊറിയയ്ക്ക് മേല്‍ തത്ക്കാലം ഉപരോധം തുടരുമെന്ന് ട്രംപ്. കൊറിയയില്‍ സമ്പൂര്‍ണ്ണ ആണവ നിരോധനം ഉറപ്പ് വരുത്തുമെന്നും ട്രംപ് പറഞ്ഞു.ആണവ നിരായുധീകരണത്തിന് തയാറാണെന്ന് കൊറിയ അറിയച്ചതായി അമേരിക്കന്‍ പ്രസിഡന്റ് ട്രംപാണ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചത്. ഉത്തരകൊറിയയിലെ മിസൈല്‍ പരീക്ഷണശാല നശിപ്പിക്കാന്‍ കിം സമ്മതിച്ചതായും ട്രംപ് പറഞ്ഞു.

ആണവ നിരായുധീകരണ വ്യവസ്ഥകളുള്‍പ്പെടെയുള്ള സമഗ്ര കരാറില്‍ ഇരു നേതാക്കളും ഒപ്പുവെച്ചു. കൊറിയക്ക് വേണ്ട സുരക്ഷ നല്‍കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഉറപ്പു നല്‍കിയപ്പോള്‍ കൊറിയന്‍ ഉപദ്വീപിനെ സമ്പൂര്‍ണ്ണ ആണവ നിരായുധീകരണ മേഖലയാക്കുമെന്ന് കിമ്മും ഉറപ്പു നല്‍കി.ഇരു രാജ്യങ്ങളെയും തമ്മില്‍ ബന്ധിപ്പിക്കാന്‍ ശ്രമിച്ച സിംഗപ്പൂര്‍ പ്രധാനമന്ത്രി ലീ സെയ്ന്‍ ലൂങ്, ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജെഇന്‍, ജപ്പാന്റെ ഷിന്‍സോ അബെ, ചൈനയുടെ ഷി ജിന്‍ പിങ് എന്നിവര്‍ക്കും ട്രംപ് വാര്‍ത്താ സമ്മേളനത്തില്‍ നന്ദി രേഖപ്പെടുത്തി.

ചര്‍ച്ചകള്‍ സത്യസന്ധവും ഫലപ്രദവുമായിരുന്നു. ഇരുരാജ്യങ്ങളുടെയും ചരിത്രത്തില്‍ പുതിയ അധ്യായത്തിന് തയാറെടുക്കുകയാണ്. 70വര്‍ഷങ്ങള്‍ക്ക് മുമ്പ്, 1000കണക്കിന് പേരാണ് യുദ്ധത്തില്‍ കൊല്ലപ്പെട്ടത്. രക്തച്ചൊരിച്ചിലിന് അവസാനമാകുമെന്നാണ് പ്രതീക്ഷ. ശത്രുക്കള്‍ക്കും സുഹൃത്തുക്കളാകാമെന്ന് ചരിത്രം തെളിയിച്ചതാണെന്നും ട്രംപ് പറഞ്ഞു. ട്രംപും കിം ജോങ്ങ് ഉന്നും തമ്മിലുള്ള ചരിത്ര ഉച്ചക്കോടിയ്ക്ക് ശേഷമുള്ള വാര്‍ത്താ സമ്മേളനത്തിലാണ് ട്രംപിന്റെ പ്രതികരണം.

ട്രംപ്കിം കൂടിക്കാഴ്ചയില്‍. യുദ്ധതടവുകാരെ കൈമാറാന്‍ ധാരണയായി. അമേരിക്കയും ഉത്തരകൊറിയയും അടിയന്തരമായി യുദ്ധതടവുകാരെ കൈമാറും.കൊറിയന്‍ ഉപദ്വീപിലെ സമ്പൂര്‍ണ്ണ നിരായുധീകരണത്തിനായി ഉത്തരകൊറിയ ശ്രമിക്കുമെന്ന് തീരുമാനമായി.

കൊറിയന്‍ ഉപദ്വീപിലെ സമാധാനത്തിനായി രണ്ടു രാജ്യങ്ങളും യോജിച്ച് പ്രവര്‍ത്തിക്കും. ഇരുരാജ്യങ്ങളിലെയും ജനങ്ങളുടെ അഭിഷ്ടമനുസരിച്ച് പരസ്പരം സൗഹൃദം നിലനിര്‍ത്തും. ആണവനിരായുധീകരണം അന്താരാഷ്ട്ര സംഘം നിരീക്ഷിക്കും. 1950-53 ലെ കൊറിയന്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ട അമേരിക്കന്‍ സൈനികരുടെ ഭൗതികാവശിഷ്ടങ്ങള്‍ തിരികെയത്തിക്കാനും തീരുമാനമായി.

സൈനികരുടെ ഭൗതികാവശിഷ്ടങ്ങള്‍ ഇപ്പോഴും ഉത്തര കൊറിയയിലുണ്ടെന്ന വിരമിച്ച സൈനികര്‍ നേരത്തെ ട്രംപിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. സൈനികരില്‍ ചിലരുടെ ഭൗതികാവശിഷ്ടങ്ങള്‍ നേരത്തേ തിരിച്ചറിഞ്ഞെങ്കിലും മടക്കി എത്തിക്കാനുള്ള ഇവ തിരിച്ചെത്തിക്കാനുള്ള നീക്കം 2005 മുതല്‍ നിറുത്തി വച്ചിരിക്കുകയായിരുന്നു.

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നും തമ്മില്‍ സമാധാന കരാര്‍ ഒപ്പിട്ടു. കൂടിക്കാഴ്ച മാറ്റത്തിന്റെ തുടക്കമെന്ന് ട്രംപും കിം ജോങ് ഉന്നും പറഞ്ഞു. ചരിത്ര കൂടിക്കാഴ്ച വിജയകരമായിരുന്നുവെന്നും ഭൂതകാലം മറക്കുമെന്നും ഇരുവരും പറഞ്ഞു. അഭിമാനകരമായ മുഹൂര്‍ത്തമെന്നായിരുന്നു സമാധാനകരാറില്‍ ഒപ്പിടുന്നതിനെ കുറിച്ച് ട്രംപ് പ്രതികരിച്ചത്. ചര്‍ച്ച യാഥാര്‍ഥ്യമാക്കിയ ട്രംപിന് നന്ദി അറിയിക്കുന്നതായി കിമ്മും പറഞ്ഞു. കിമ്മിനെ ട്രംപ് വൈറ്റ് ഹൗസിലേക്ക് ക്ഷണിച്ചു.

കൂടിക്കാഴ്ചയോടെ തങ്ങള്‍ തമ്മിലുള്ള ബന്ധത്തില്‍ വളരെയധികം പുരോഗതിയുണ്ടായിട്ടുണ്ടെന്നായിരുന്നു ട്രംപിന്റെ പ്രതികരണം. വളരെ പ്രത്യേകതയുള്ള ബന്ധം തങ്ങള്‍ക്കിടയില്‍ ഉടലെടുത്തിട്ടുണ്ട്. ഉത്തര കൊറിയയിലെ ആണവനിരായുധീകരണ പ്രവര്‍ത്തനങ്ങള്‍ എത്രയും പെട്ടെന്ന് ആരംഭിക്കും. കിമ്മുമായി തുടര്‍ന്നും കൂടിക്കാഴ്ച നടത്തുമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

അതേസമയം, സമാധാനത്തിലേക്കുള്ള ചുവടുവയ്പായിരിക്കും കൂടിക്കാഴ്ചയെന്ന് കിം ജോങ് ഉന്‍ പ്രതീക്ഷ പ്രകടിപ്പിച്ചു. ലോകമെമ്പാടുമുള്ളവര്‍ ഈ നിമിഷം കാണുകയാണെന്ന് എനിക്കറിയാം. പലരും ചിന്തിക്കുന്നത് ഇതൊരു ഫാന്റസി, സയന്‍സ് ഫിക്ഷന്‍ ചലച്ചിത്രത്തിലെ രംഗമാണെന്നായിരിക്കും. ഉച്ചകോടിയെക്കുറിച്ചുള്ള അവിശ്വാസങ്ങളും ഊഹാപോഹങ്ങളും ഞങ്ങള്‍ മറികടക്കും. മുന്‍കാലങ്ങളിലെ മുന്‍വിധികളും വ്യവഹാരങ്ങളുമാണ് ഇത്രയും കാലം തടസ്സമായിരുന്നത്. അവയൊക്കെ മറികടന്നാണ് ഇന്നിപ്പോള്‍ ഇവിടെയെത്തിയിരിക്കുന്നതെന്നും കിം പറയുന്നു.

ട്രംപും കിം ജോങ് ഉന്നും തമ്മില്‍ നടത്തിയ ആദ്യ കൂടിക്കാഴ്ച വിജയകരമായിരുന്നു. രാവിലെ 6.30ന് സിംഗപ്പൂരിലെ സെന്റോസ ദ്വീപിലുള്ള കാപെല്ല ഹോട്ടലിലാണ് ഇരുവരും തമ്മില്‍ കൂടിക്കാഴ്ച നടത്തിയത്. വിദേശകാര്യ മന്ത്രി റി യോങ് ഹോ, വിശ്വസ്തനും യുഎസുമായുള്ള ചര്‍ച്ചയുടെ സൂത്രധാരനുമായ കിം യോങ് ചോല്‍ എന്നിവരാണ് കിമ്മിനൊപ്പം ചര്‍ച്ചയ്‌ക്കെത്തിയത്. സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെ, സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടന്‍, വൈറ്റ്ഹൗസ് സ്റ്റാഫ് മേധാവി ജോണ്‍ കെല്ലി, പ്രസ് സെക്രട്ടറി സാറ സാന്‍ഡേഴ്‌സ് എന്നവര്‍ ട്രംപിനൊപ്പവുമെത്തിയിരുന്നു.

ആദ്യം നടത്തിയ വണ്‍–ഓണ്‍–വണ്‍ ചര്‍ച്ച വളരെ നന്നായിരുന്നുവെന്ന് ട്രംപ് പറ!ഞ്ഞു. ഉത്തര കൊറിയയുമായി മികച്ച ബന്ധമുണ്ടാകുമെന്നും അക്കാര്യത്തില്‍ സംശയമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, പഴയകാല മുന്‍വിധികളും വ്യവഹാരങ്ങളും ഞങ്ങളുടെ മുന്നില്‍ തടസ്സങ്ങള്‍ സൃഷ്ടിക്കുകയായിരുന്നു. അവയൊക്കെ മറികടന്നാണ് ഇന്നിപ്പോള്‍ ഇവിടെയെത്തിയിരിക്കുന്നതെന്ന് കിം പ്രതികരിച്ചു.

അടച്ചിട്ട മുറിയില്‍ ഇരുനേതാക്കന്മാരും പരിഭാഷകരും മാത്രമായിട്ടായിരുന്നു ആദ്യ ചര്‍ച്ച. ചരിത്രത്തിലാദ്യമായിട്ടാണ് യുഎസ് പ്രസിഡന്റും ഉത്തരകൊറിയന്‍ മേധാവിയും നേരില്‍ കാണുന്നത്. ഫോണില്‍ പോലും രണ്ടു രാജ്യങ്ങളിലെയും ഭരണാധികാരികള്‍ ഇതുവരെ സംസാരിച്ചിട്ടില്ല. 1950–53 ലെ കൊറിയന്‍ യുദ്ധം മുതല്‍ ചിരവൈരികളായ രണ്ടു രാജ്യങ്ങളുടെ തലവന്‍മാരാണ് ഇന്നു മുഖാമുഖമെത്തുന്നത്.

ആണവ നിരായുധീകരണമടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനുള്ള രണ്ടാമത്തെ ചര്‍ച്ചയ്ക്കു മുന്‍പ് ഇതിനായി ഒന്നിച്ചുപ്രവര്‍ത്തിക്കുമെന്നായിരുന്നു ട്രംപിന്റെ പ്രസ്താവന. ഉച്ചകോടിയെക്കുറിച്ചുള്ള അവിശ്വാസങ്ങളും ഊഹാപോഹങ്ങളും ഞങ്ങള്‍ മറികടക്കുമെന്നും സമാധാനത്തിലേക്കുള്ള മികച്ച ചുവടുവയ്പ്പായിരിക്കും ഇതെന്നാണു വിശ്വാസമെന്നും കിം ജോങ്ങും പ്രതികരിച്ചു.

Top