Chiking
Latest News

ലോകകപ്പ് എത്തിയതോടെ ട്രോളന്മാര്‍ക്ക് ആഘോഷം ; ബ്രസീലും അര്‍ജന്റീനയും സ്ഥിരം ഇര

Web Desk
Indian Telegram Android App Indian Telegram IOS App

ട്രോളന്മാരാണ് ഇപ്പോഴത്തെ താരം. എന്തിനേയും ഹാസ്യാത്മകമായി ചിത്രീകരിക്കുന്നവര്‍. ഇനി കുറച്ചുനാള്‍ ട്രോളന്മാര്‍ക്ക് ചാകരയാണ്. മറ്റൊന്നുമല്ല ലോകകപ്പിന് ഇനി മണിക്കൂറുകള്‍ മാത്രമാണ് ഉള്ളത്. കാല്‍പന്ത് കളിയുടെ ആവേശം മനസ്സില്‍ നിറയുമ്പോള്‍ ട്രോളന്മാര്‍ക്ക് ആഘോഷമാണ്.

എന്നാല്‍, ഇതില്‍ ഏറ്റവും കൂടുതല്‍ ഇരയാകുന്നത് അര്‍ജന്റീനയും ബ്രസീലുമാണ്. ചേരിതിഞ്ഞ് ട്രോള്‍ ഇറക്കിയാണ് ഫുട്‌ബോള്‍ ആരാധകര്‍ വെല്ലുവിളിക്കുന്നത്. കപ്പുകൊണ്ട് അര്‍ജന്റീനയിലെത്താന്‍ നോക്കുന്ന മെസിക്കും കൂട്ടര്‍ക്കും ദേശത്തേക്ക് സല്‍സ കൊണ്ടുവരാന്‍ ശ്രമിക്കുന്ന കുഞ്ഞിരാമന്റെ കൂട്ടുകാരുടെ അവസ്ഥയായി എന്ന രീതിയില്‍ ട്രോളുകള്‍ക്ക് ഒടുക്കമുണ്ടാകില്ല.

മെസിക്ക് എന്തുകൊണ്ട് ഒരുകപ്പുപോലും കിട്ടുന്നില്ല എന്നതിനും ട്രോളന്‍മാര്‍ക്ക് ഉത്തരമുണ്ട് . മാമുക്കോയുടെ രൂപത്തില്‍ ബ്രസീല്‍ വെല്ലുവിളിച്ചപ്പോള്‍ എത്തിയത് ജര്‍മനി. ഞെട്ടിത്തരിച്ച് പോര്‍ച്ചുഗല്‍ . കാത്തിരിപ്പിന്റെ വില മെസിയോളം അറിയുന്ന മറ്റൊരാളില്ലന്ന് ട്രോളന്‍മാര്‍ക്കും അറിയാം. മെസിക്ക് ട്രോള്‍ മാത്രമല്ല മാസ് എന്‍ട്രിയും ആരാധകര്‍ ഒരുക്കുന്നു

Top