Chiking
Latest News

ഇഷ്ടടീമിനെ പിന്തുണയ്ക്കാന്‍ മിണ്ടാപ്രാണിയെ ഇരയാക്കണോ… ഇത് കുറച്ച് കടുത്ത് പോയി ; ബ്രസീല്‍ ജഴ്‌സിയണിയിച്ച് പട്ടിയെ വെള്ളക്കെട്ടിലേക്ക് വലിച്ചെറിയുന്നു ; വീഡിയോ വൈറല്‍

Web Desk
Indian Telegram Android App Indian Telegram IOS App

റഷ്യയില്‍ പന്തുരുളാന്‍ ഇനി മണിക്കൂറുകള്‍ മാത്രമാണ് ഉള്ളത്. മലയാളികളടക്കം ലോകമെമ്പാടും മാസങ്ങള്‍ക്ക് മുമ്പെ ലോകകപ്പ് ആഘോഷങ്ങള്‍ തുടങ്ങി കഴിഞ്ഞു. പലരും അവരുടെ ഇഷ്ടടീമിനെയും കളിക്കാരെയും പിന്തുണച്ച് ഫെയ്‌സ്ബുക്ക് പേജുകളും ഗ്രൂപ്പുകളും വീഡിയോകളും സോഷ്യല്‍മീഡിയയില്‍ പങ്കുവെക്കുന്നുണ്ട്. ഇതിന് മറ്റു ആരാധകര്‍ പിന്തുണ പ്രഖ്യാപിക്കുന്നുമുണ്ട്.

എന്നാല്‍,ഇഷ്ട ടീമിനെ പിന്തുണയ്ക്കാന്‍ പങ്കുവെച്ച ഒരു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്. ടീം ആരാധകരെ ശാരീരികമായി വേദനിപ്പിക്കുന്ന രീതിയിലോ തളര്‍ത്തുന്ന രീതിയിലോ ഇതുവരെ ആരും ഒന്നും ചെയ്തിട്ടില്ല. അതുകൊണ്ട് തന്നെ ഇത് കുറച്ച് കടുത്ത് പോയി എന്നാണ് സോഷ്യല്‍മീഡിയ അംഗങ്ങള്‍ വ്യക്തമാക്കുന്നത്. ഇഷ്ടടീമിനെ പിന്തുണയ്ക്കാന്‍ ഒരു മിണ്ടാപ്രാണിയെയാണ് ഇവിടെ ഇരയാക്കിയിരിക്കുന്നത്.

അര്‍ജന്റീനയുടെ ജേഴ്‌സിയണിഞ്ഞ ഒരാള്‍ പട്ടിയെക്കൊണ്ട് ഫുട്‌ബോള്‍ കളിപ്പിക്കുന്നു. അര്‍ജന്റീനിയന്‍ ക്യാപ്റ്റന്‍ ലയണല്‍ മെസിയുടെ പേരുള്ള ജഴ്‌സിയാണ് ആരാധകന്റെ വേഷം. ബ്രസീലിനോടുള്ള താല്‍പര്യമില്ലായ്മ കാരണം അവരുടെ മഞ്ഞ ജേഴ്‌സിയാണ് ഉടുപ്പിച്ചാണ് പട്ടിയെ ഒരുക്കിയത്. പിന്നീട് പട്ടിയോട് ഫുട്‌ബോള്‍ കളിക്കാന്‍ പറയുന്നു. വാലാട്ടിക്കൊണ്ട് പട്ടി അയാള്‍ക്ക് പിന്നാലെ നടക്കുന്നു. ഇതിന്‌ശേഷം നിലത്തിരുന്ന് പോയ പട്ടിയെ അടുത്തുള്ള വെള്ളക്കെട്ടിലേക്ക് വലിച്ചെറിയുകയാണ് ചെയ്യുന്നത്. നിനക്ക് കളിക്കാനറിയില്ല അല്ലെടാ എന്ന് ചോദിച്ചുകൊണ്ടാണ് ഇയാള്‍ ക്രൂരത കാണിക്കുന്നത്. രണ്ട് മലക്കം മറിഞ്ഞ് മിണ്ടാപ്രാണി വെള്ളത്തിലേക്ക്. കളി പഠിച്ചിട്ട് വാ… എന്ന് അക്രോശിച്ചുക്കൊണ്ടാണ് വീഡിയോ അവസാനിച്ചത്.

നീന്തികയറിയ പട്ടി വാലാട്ടിക്കൊണ്ട് കരയത്തേക്ക് കയറിവരുന്നതോടെ വീഡിയോ അവസാനിക്കും. ഏതൊരാളെയും വേദനിപ്പിക്കുന്ന ഒരു വീഡിയോയാണ് ഇത്. സോഷ്യല്‍ മീഡിയയില്‍ കടുത്ത വിമര്‍ശനമാണ് ഇതിനെതിരെ ഉണ്ടായിരിക്കുന്നത്.

Top