Chiking
Latest News

പരസ്യപ്രസ്താവന വിലക്കിയ സാഹചര്യത്തില്‍ വി.എം.സുധീരന്‍ പറഞ്ഞതിനോട് പ്രതികരിക്കാനില്ലെന്ന് എം.എം.ഹസന്‍ (വീഡിയോ)

Web Desk
Indian Telegram Android App Indian Telegram IOS App

തിരുവനന്തപുരം: പരസ്യപ്രസ്താവന വിലക്കിയ സാഹചര്യത്തില്‍ വി.എം.സുധീരന്‍ പറഞ്ഞതിനോട് പ്രതികരിക്കാനില്ലെന്ന് കെപിസിസി പ്രസിഡന്റ് എം.എം.ഹസന്‍.

പല തവണ അച്ചടക്കം ലംഘിച്ചയാളാണ് ഹസന്‍ എന്നായിരുന്നു സുധീരന്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചത്. അധ്യക്ഷനായിരിക്കെ പരസ്യപ്രസ്താവന പാടില്ലെന്നു താന്‍ പറഞ്ഞപ്പോള്‍ കെപിസിസി ഓഫീസില്‍ വാര്‍ത്താസമ്മേളനം വിളിച്ചയാളാണ് എം.എം. ഹസന്‍. വ്യക്തി ബന്ധങ്ങള്‍ മറക്കുന്നയാളല്ല താന്‍. വയലാര്‍ രവിയും എ.കെ. ആന്റണിയും ഉമ്മന്‍ ചാണ്ടിയും തന്റെ നേതാക്കളാണെന്നു പരസ്യമായി പറയുന്നയാളാണു താന്‍. അവരുടെ ഭാഗത്തു വീഴ്ചയുണ്ടായാലും താന്‍ തുറന്നു പറയും. നേതാക്കള്‍ യാഥാര്‍ഥ്യങ്ങളില്‍നിന്നു വളരെ അകലെയാണ്. ജനങ്ങളുടെ വികാരം മനസിലാക്കാന്‍ അവര്‍ക്കു വീഴ്ച പറ്റിയെന്നുമാണ് സുധീരന്‍ പറഞ്ഞത്.

ഉമ്മന്‍ചാണ്ടിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് വാര്‍ത്താസമ്മേളനത്തില്‍ സുധീരന്‍ നടത്തിയത്. കെപിസിസി അധ്യക്ഷനായത് മുതല്‍ ഉമ്മന്‍ചാണ്ടിയില്‍ നിന്ന് നിസഹകരണം ഉണ്ടായി എന്നും ജനപക്ഷയാത്രയെ പരാജയപ്പെടുത്താന്‍ ശ്രമിച്ചുവെന്നും സുധീരന്‍ ആരോപിച്ചു.

കേരള കോണ്‍ഗ്രസിനു രാജ്യസഭാ സീറ്റു നല്‍കിയത് ഹിമാലയന്‍ ബ്ലണ്ടറാണെന്നും സുധീരന്‍ കുറ്റപ്പെടുത്തി. രാജ്യസഭാ സീറ്റു നല്‍കിയത് അധാര്‍മികമാണ്. സമാന്യബോധമുള്ള ഒരു രാഷ്ട്രീയ നേതാവും ഇത്തരമൊരു തീരുമാനമെടുക്കില്ല. ലോക്‌സഭയില്‍നിന്നു രാജ്യസഭയിലേക്ക് ഒരാള്‍ പോകുമ്പോള്‍ ലോക്‌സഭയില്‍ ഒരു സീറ്റ് കുറയും. യുപിഎയുടെ നഷ്ടം ബിജെപിയുടെ നേട്ടമായി മാറുന്നുവെന്നും സുധീരന്‍ പറഞ്ഞു.

വീഡിയോ കാണാന്‍ വീഡിയോ മെനുവില്‍ പോകുക

Top