Chiking
Latest News

പരിശീലനത്തിനത്തിനിടെ കുട്ട്യാനോയ്‌ക്കെതിരെ സഹതാരങ്ങളുടെ ചീമുട്ടയേറ്‌ ; കുട്ടിന്യോ നെയ്മറെ ഓടിച്ച് വിട്ടു

Web Desk
Indian Telegram Android App Indian Telegram IOS App

റഷ്യയില്‍ നടക്കാനികരിക്കുന്ന ലോകകപ്പില്‍ വിജയം ഉറപ്പിച്ച് കൊണ്ടാണ് ബ്രസീല്‍ കളത്തിലിറങ്ങുന്നത്. കഴിഞ്ഞവര്‍ഷം ബ്രസീലില്‍ നടന്ന ലോകകപ്പില്‍ സ്വന്തം നാട്ടില്‍ തലകുനിക്കേണ്ട അവസ്ഥ മറക്കാന്‍ താരങ്ങള്‍ക്ക് കഴിഞ്ഞിട്ടില്ല. ഇത്തവണ കിരീടം മാത്രം ലക്ഷ്യമിട്ടാണ് ബ്രസീല്‍ ഇറങ്ങുന്നത്. ഇതിനുള്ള കഠിന പ്രയത്‌നത്തിലാണ് ബ്രസീല്‍.

അതേസമയം, കളിയുടെയും പരിശീലനത്തിന്റെയും പിരിമുറുക്കം ഒഴിവാക്കാന്‍ ശ്രമിക്കുന്നുമുണ്ട്. മത്സരത്തിനായി റഷ്യയിലെത്തിയ താരങ്ങള്‍ ആഘോഷിക്കുകയാണ്. ഇത്തവണ ആഘോഷത്തില്‍ പണികിട്ടിയത് സൂപ്പര്‍ താരം കുട്ടിന്യോയ്ക്കാണെന്ന് മാത്രം. കുട്ടിന്യോടെ 26ാം പിറന്നാള്‍ ആഘോഷത്തില്‍ താരങ്ങളുടെ കുസൃതിയാണ് ഇപ്പോള്‍ ചര്‍ച്ച.

കേക്ക് മുറിക്കലിന് പകരം ചീമുട്ടയെറിഞ്ഞാണ് ബ്രസീല്‍ താരങ്ങള്‍ കുട്ടീന്യോയുടെ ജന്മദിനം ആഘോഷമാക്കിയത്. സൂപ്പര്‍ താരം നെയ്മറുടെ നേതൃത്വത്തിലായിരുന്നു കുട്ടിന്യോയ്ക്ക് നേരെയുള്ള ചീമുട്ടയേറ് നടന്നത്. പരിശീലനത്തിനായുളള ബാഗിലാണ് കുട്ടീന്യോയെ എറിയാനുളള ചീമുട്ട നെയ്മര്‍ സൂക്ഷിച്ചിരുന്നത്.

പരിശീലനത്തിനിടെ വിശ്രമത്തിലായിരുന്നു കുട്ട്യാനോ. മുട്ടകളെല്ലാം സഹതാരങ്ങള്‍ക്ക് കൂടി കൈമാറിയ നെയ്മര്‍ കൂട്ടത്തോടെ നിര്‍ദാക്ഷിണ്യം കുട്ടിന്യോയ്ക്ക് നേരെ ചീമുട്ടകള്‍ എറിയുകയായിരുന്നു. ഇതോടെ നാണംകെട്ട കുട്ടിന്യോ നെയ്മറെ ഓടിച്ച് വിടുന്നതും വീഡിയോയില്‍ കാണാം.

ലോകകപ്പ് ഗ്രൂപ്പ് ഇയിലാണ് ബ്രസീല്‍. ബ്രസീലിനെ കൂടാതെ സ്വിസര്‍ലന്‍ഡ്, കോസ്റ്ററീക്ക, സെര്‍ബിയ എന്നിവരാണ് മറ്റ് ടീമുകള്‍. ജൂണ്‍ 17ന് ഇന്ത്യന്‍ സമയം രാത്രി 11.30ന് സ്വിറ്റ്‌സര്‍നാല്‍ഡുമായിട്ടാണ് ബ്രസീലിന്റെ ആദ്യ മത്സരം

Top