Chiking
Latest News

മുംബൈയില്‍ ബഹുനില കെട്ടിടത്തിന് തീപിടിച്ചു ; ആളപായമില്ല

Web Desk
Indian Telegram Android App Indian Telegram IOS App

മുംബൈ: മുംബൈയിലെ വര്‍ളിയില്‍ ബഹുനില കെട്ടിടത്തിന് തീപിടിച്ചു. വര്‍ളിയിലെ അപ്താസാഹത്ത് മാര്‍ഗിലെ പ്രഭാദേവി ബ്യൂമോണ്ട് ടവേര്‍സിനാണ് തീപിടിച്ചത്. നാല് യൂണിറ്റ് ഫയര്‍ഫോഴ്സ് സ്ഥലത്തെത്തി. തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. സമുച്ചയത്തിന്റെ മുകളിലത്തെ നിലയിലാണ് തീപടര്‍ന്നത്. എല്ലാവരെയും സുരക്ഷിതരായി പുറത്തെത്തിച്ചെന്ന് മുംബൈ പൊലീസ് അറിയിച്ചു.

ബോളിവുഡ് താരം ദീപിക പദുക്കോണ്‍ അടക്കം നിരവധി പ്രമുഖരുടെ ഫ്‌ലാറ്റുകളുള്ള കെട്ടിടസമുച്ചയമാണ് ഇത്. 90ഓളം കുടുംബങ്ങള്‍ ഇവിടെ താമസിക്കുന്നുണ്ട്. ഉച്ചക്ക് രണ്ട് മണിയോടെ കെട്ടിടത്തിലെ 34ാം നിലയില്‍ തീ പടരുകയായിരുന്നു. അപകടത്തില്‍ ആളപായം ഉണ്ടായിട്ടില്ല. ആര്‍ക്കും പരിക്കു പറ്റിയിട്ടില്ലെന്നുമാണ് റിപ്പോര്‍ട്ട്.

Top