Chiking
Latest News

തിരൂര്‍ സബ് പോസ്‌റ്റോഫീസില്‍ സഹായം ചോദിച്ച് എത്തിയ ആള്‍ നാല് ലക്ഷം രൂപയുമായി കടന്നു

Web Desk
Indian Telegram Android App Indian Telegram IOS App

തിരൂര്‍: സഹായം ചോദിച്ച് പോസ്റ്റ് ഓഫിസില്‍ എത്തിയ ആള്‍ നാല് ലക്ഷം രൂപയുമായി കടന്നു. തിരൂര്‍ ഈസ് റ്റ്ബസാര്‍ പോസ്റ്റ് ഓഫിസില്‍ ഉച്ചക്ക് ഒരു മണിയോടെയാണ് സംഭവം. 2,00 രൂപയുടെ രണ്ട്‌കെട്ട് നോട്ടുകളാണ് കൊള്ളയടിച്ചത്. രാവിലെ ഓഫിസിലെത്തി ആര്‍.ഡി നിക്ഷേപം പിന്‍വലിച്ച ഇടപാടുകാരന് നല്‍കാന്‍ സൂക്ഷിച്ചിരുന്ന 744450രൂപയില്‍ നിന്ന് നാല് ലക്ഷമാണ് നഷ്ടമായത്.

സംസാര ശേഷിയില്ലെന്ന് ആംഗ്യം കാണിച്ച് സഹായം തേടുകയായിരുന്നു. സഹായം നല്‍കിയവരുടെ പേര് വിവരമെന്ന നിലയില്‍ വിവിധ തുകകള്‍ രേഖപ്പെടുത്തിയ പേപ്പറും കാണിച്ചു. 20 രൂപ എഴുതിക്കോളൂ എന്ന് പറഞ്ഞ് പണമെടുക്കാന്‍ പോസ്റ്റ്‌മോസ്റ്റര്‍ മുറിയിലെ ബാഗിനടുത്തേക്ക് പോയപ്പോള്‍ ഇയാളും പുറകെ പോകുകയായിരുന്നു.

ബാഗില്‍ നിന്ന് പണമെടുത്ത് നല്‍കുന്നതിനിടെ ഇയാള്‍ ഓടി രക്ഷപ്പെട്ടു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പണം നഷ്ടമായത് അറിഞ്ഞതെന്ന് പോസ്റ്റ് മാസ്റ്റര്‍ ഭാര്‍ഗവി പറഞ്ഞു. രണ്ട് ലക്ഷം വീതമുള്ള 200 രൂപയുടെ രണ്ട് കെട്ടുകളാണ് നഷ്ടമായത്. പോസ്റ്റ് മാസ്റ്റര്‍ മുറിയിലെ മേശപ്പുറത്താണ് പണം വെച്ചിരുന്നത്. പോസ്റ്റ് മാസ്റ്ററും ജീവനക്കാരനായ സുരേന്ദ്രനും ആര്‍.ഡി ഏജന്റ് സുജാതയും മാത്രമാണ് ഓഫീസില്‍ മോഷണം നടക്കുമ്പോള്‍ ഉണ്ടായിരുന്നത്.

സംഭവത്തില്‍ പൊലീസ് അന്വേഷണം അരംഭിച്ചു. തിരൂര്‍ അസി. പോസ്റ്റല്‍ അസി. സൂപ്രണ്ട് ജലജയുടെ നേതൃത്വത്തില്‍ തപാല്‍ വകുപ്പും അന്വേഷണം തുടങ്ങി. അതേസമയം, പോസ്റ്റ് ഓഫീസിന് മുകളിലുള്ള സ്ഥാപനത്തിലെ സിസിടിവിയില്‍ കവര്‍ച്ചക്കാരന്‍ പോസ്റ്റ് ഓഫിസിലേക്ക് കയറുന്നതും ഓടി മറയുന്നതും പതിഞ്ഞിട്ടുണ്ട്. ഇത് കേസിന് കൂടുതല്‍ ഗുണം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.

Top