Chiking
Latest News

ചരിത്രമാകാന്‍ മറ്റൊരു ലോകകപ്പ്‌ ; 2026ലെ ലോകകപ്പിന് മൂന്ന് രാജ്യങ്ങള്‍ ആതിഥേയത്വം വഹിക്കും

Web Desk
Indian Telegram Android App Indian Telegram IOS App

2026ലെ ലോകകപ്പ് വടക്കന്‍ അമേരിക്കയിലെ മൂന്ന് രാജ്യങ്ങളിലായി നടക്കും. അമേരിക്കയും കാനഡയും മെക്‌സിക്കോയും സംയുക്തമായാണ് അതിഥേയത്വം നടത്തുക. അമേരിക്കയില്‍ നടന്ന ഫിഫ അതിഥേയ യോഗത്തിലാണ് തീരുമാനം. മൊറോക്കോയെ പിന്തള്ളിയാണ് വടക്കന്‍ അമേരിക്കന്‍ രാജ്യങ്ങള്‍ നേട്ടം സ്വന്തമാക്കിയത്. 2002ന് ശേഷം ആദ്യമായാണ് മൂന്ന് രാജ്യങ്ങള്‍ ചേര്‍ന്ന് ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത്.

2002ല്‍ കൊറിയയും ജപ്പാനും സംയുക്തമായാണ് ലോകകപ്പ് നടത്തിയത്. 1994ലാണ് ഇതിനു മുന്‍പ് ലോകകപ്പ് അമേരിക്കയില്‍ നടന്നത്. മെക്‌സിക്കോ 1970ലും 1986ലും ലോകകപ്പിന് ആതിഥേയത്വം വഹിച്ചിട്ടുണ്ട്.

Top