Chiking
Latest News

സൗദിക്ക് നേരെ മിസൈല്‍ ആക്രമണം; ശ്രമം പ്രതിരോധസേന തകര്‍ത്തു

Web Desk
Indian Telegram Android App Indian Telegram IOS App

Image result for missile image

ജിദ്ദ: ഇറാന്‍ പിന്തുണ നല്‍കുന്ന ഹൂത്തി മലീഷ്യകള്‍ സൗദിക്ക് നേരെ തൊടുത്തുവിട്ട മിസൈല്‍ തകര്‍ത്തു. കഴിഞ്ഞ ദിവസമാണ് യമനിലെ സാദ പ്രവിശ്യയില്‍ നിന്നും സൗദി അതിര്‍ത്തിക്കുള്ളിലേക്ക് മിസൈല്‍ ആക്രമണം നടത്തിയത്. സൗദി പ്രതിരോധ സേന മിസൈല്‍ തകര്‍ത്തു. വൈകുന്നേരം 5.43ന് ഖമീസ് മുഷൈത്തില്‍ വച്ചായിരുന്നു സംഭവം.
ആക്രമണത്തില്‍ ആര്‍ക്കും പരുക്കില്ലെന്നും നാശനഷ്ടങ്ങള്‍ ഒന്നും സംഭവിച്ചിട്ടില്ല എന്നും സൗദിയുടെ നേതൃത്വത്തില്‍ യമനിലുള്ള സഖ്യസേന വക്താവ് കേണല്‍ തുര്‍ക്കി അല്‍ മാലിക്കി അറിയിച്ചു.

Top