Chiking
Latest News

വിജയത്തിന് പിന്നില്‍ ധോണിയുടെ മകള്‍ സിവ;  വിജയ രഹസ്യത്തിന്റെ വീഡിയോ പങ്ക് വച്ച് ഹര്‍ദ്ദിക് പാണ്ഡ്യ

Web Desk
Indian Telegram Android App Indian Telegram IOS App


ടി20 മത്സരത്തിലെ തന്റെ വിജയ രഹസ്യം പങ്ക് വച്ച് ഹര്‍ദ്ദിക് പാണ്ഡ്യ. കഴിഞ്ഞ രണ്ടാം ടി20 മത്സരത്തില്‍ ടീമിന്റെ ചരിത്ര വിജയവും, വെറും പത്ത് പന്തില്‍ നിന്ന് 32 റണ്‍സ് നേടിയ ഹര്‍ദ്ദിക് പാണ്ഡ്യയുടെ മികച്ച പ്രകടനവും ഏറെ ശ്രദ്ധ നേടിയിരുന്നു.

ഈ അവസരത്തിലാണ് എന്താണിതിന്റെ പിന്നിലെ വിജയരഹസ്യം? എന്ന ചോദ്യത്തിന് ഹര്‍ദ്ദിക് ഉത്തരം വ്യക്തമാക്കിയത്. തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ ഒന്നാം നമ്പര്‍ ആരാധിക ‘കമോണ്‍ ഹാര്‍ദ്ദിക്’ എന്ന് പറയുന്ന വീഡിയോ ആണ് താരം ഉത്തരമായി പങ്കുവച്ചത്. ആ ആരാധിക ആകട്ടെ സാക്ഷാല്‍ മഹേന്ദ്ര സിംഗ് ധോണിയുടെ മകള്‍ സിവയും. ധോണിയുടെ ഭാര്യ സാക്ഷി ധോണിയാണ് സിവയുടെ വീഡിയോ പകര്‍ത്തിയത്.

‘എനിക്ക് തോന്നുന്നു ഞാന്‍ എന്റെ ചിയര്‍ലീഡറെ കണ്ടെത്തിയെന്ന്’ ഹര്‍ദ്ദിക് വീഡിയോ പങ്ക് വച്ചു കൊണ്ട് പറഞ്ഞു.

നാല് സിക്‌സും ഒരു ഫോറും അടക്കമാണ് പത്ത് പന്തില്‍ നിന്ന് പാണ്ഡ്യ 32 റണ്‍സ് നേടിയത്. അയര്‍ലണ്ടിനെതിരെ ടി20 പരമ്പര തൂത്തുവാരിയ ഇന്ത്യ ഇനി ഇംഗ്ലണ്ടിലേക്ക് പോകും. മൂന്ന് ടി20, മൂന്ന് ഏകദിനം, അഞ്ച് ടെസ്റ്റ് മത്സരങ്ങള്‍ എന്നിവയാണ് ഇംഗ്ലണ്ടില്‍ ഇന്ത്യ കളിക്കുക.

വീഡിയോ കാണാന്‍ വീഡിയോല്‍ മെനുവില്‍ പോവുക

Top