Chiking
Latest News

ഓര്‍ത്തഡോക്‌സ് സഭാ പീഡനം: വൈദികര്‍ പദവി ദുരുപയോഗം ചെയ്‌തെന്ന് ദേശീയ വനിതാ കമ്മീഷന്‍; നടന്നത് ആത്മീയതയുടെ മറവിലുള്ള ലൈംഗിക ചൂഷണം (വീഡിയോ)

Web Desk
Indian Telegram Android App Indian Telegram IOS App

കോട്ടയം: യുവതിയെ പീഡിപ്പിച്ച ഓര്‍ത്തഡോക്‌സ് സഭാ വൈദികര്‍ പദവി ദുരുപയോഗം ചെയ്‌തെന്ന് ദേശീയ വനിതാ കമ്മീഷന്‍ പറഞ്ഞു. യുവതി മൊഴിയില്‍ ഉറച്ച് നില്‍ക്കുകയാണെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖ ശര്‍മ്മ പറഞ്ഞു. ആത്മീയതയുടെ മറവിലുള്ള ലൈംഗിക ചൂഷണമാണ് നടന്നത്. ആവശ്യമെങ്കില്‍ കേസില്‍ കക്ഷി ചേരുമെന്നും ദേശീയ വനിതാ കമ്മീഷന്‍ അറിയിച്ചു.

സംസ്ഥാന സര്‍ക്കാരിനോട് വിശദീകരണം തേടിയതിന് പിന്നാലെയാണ് ദേശീയ വനിത കമ്മിഷന്‍ രേഖ ശര്‍മ്മയുടെ നേതൃത്വത്തില്‍ രണ്ടംഗ സംഘം യുവതിയെ കാണാന്‍ തിരുവല്ലയില്‍ എത്തിയത്. യുവതിയുടെ വിശദമായ മൊഴിയെടുത്തു.

കുമ്പസാര രഹസ്യം പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി വൈദികര്‍ വര്‍ഷങ്ങളോളം പീഡിപ്പിച്ചുവെന്നാണ് പരാതി. തെളിവെടുപ്പ് വേഗത്തില്‍ പൂര്‍ത്തിയാക്കാനാണ് ശ്രമം. കറുകച്ചാലിലെ വൈദിക ആശ്രമം, ബലാത്സംഗം നടന്നതായി യുവതി മൊഴിയില്‍ പറയുന്ന ബോര്‍ഡിങ് എന്നിവിടങ്ങളില്‍ ഇനി തെളിവെടുപ്പ് നടക്കും.

ഓര്‍ത്തഡോക്‌സ് സഭാ നേത്യത്വത്തിന് യുവതിയുടേതായി നല്‍കിയിരിക്കുന്ന സത്യപ്രസ്താവനയില്‍ സാക്ഷി ഒപ്പിട്ടവരില്‍ നിന്നും മൊഴിയെടുക്കും. നിലവില്‍ ഒളിവില്‍ കഴിയുന്ന 4 പ്രതികളുടെയും മുന്‍കൂര്‍ ജാമ്യ ഹര്‍ജി തിങ്കളാഴ്ച കോടതി പരിഗണിക്കും.

ഡല്‍ഹി ഭദ്രാസനത്തിലെ വൈദികന്‍ ജയ്‌സ് കെ ജോര്‍ജിനൊപ്പം യുവതി താമസിച്ച കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലിലെ തെളിവെടുപ്പ് പൂര്‍ത്തിയായി. ഒരുമിച്ച് താമസിച്ചത് വെളിപ്പെടുത്തുമെന്ന് വൈദികന്‍ ഭീഷണിപ്പെടുത്തിയതിനാലാണ് ഹോട്ടല്‍ ബില്‍ താന്‍ അടച്ചതെന്ന് യുവതി മൊഴി നല്‍കി.

വീഡിയോ കാണാന്‍ വീഡിയോ മെനുവില്‍ പോകുക.

Top