Chiking
Latest News

അമേരിക്കയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥി വെടിയേറ്റ് മരിച്ച സംഭവം: പ്രതിയുടേത് എന്ന് സംശയിക്കുന്ന വീഡിയോ പൊലീസ് പുറത്ത് വിട്ടു

Web Desk
Indian Telegram Android App Indian Telegram IOS App

വാഷിങ്ടണ്‍: അമേരിക്കയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥി വെടിയേറ്റ് മരിച്ച സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്നയാളുടെ വീഡിയോ ദൃശ്യങ്ങള്‍ കന്‍സാസ് പൊലീസ് പുറത്ത് വിട്ടു. റസ്റ്റോറന്റില്‍ വച്ച് ശരതിനെ വെടിവച്ച് കൊലപ്പെടുത്തിയെന്ന് സംശയിക്കുന്നയാളുടെ സിസിടിവി ദൃശ്യങ്ങളാണ് പൊലീസ് പുറത്തുവിട്ടിരിക്കുന്നത്. ശരത്തിനെ വെടിവച്ചതെന്ന് സംശയിക്കുന്നയാളുടെ സി സി ടിവി ദൃശ്യം കന്‍സാസ് പോലീസ് ട്വിറ്ററിലൂടെയാണ് പുറത്തുവിട്ടിരിക്കുന്നത്.

മിസൗറി സര്‍വകലാശാല വിദ്യാര്‍ഥിയും തെലങ്കാന സ്വദേശിയുമായ ശരത് കൊപ്പു(26) വെള്ളിയാഴ്ച യാണ് വെടിയേറ്റ് മരിച്ചത്. കന്‍സാസ് സിറ്റിയിലെ ഒരു ഭക്ഷണശാലയില്‍ വച്ചാണ് ശരത്തിന് വെടിയേറ്റത്. ഈ ഭക്ഷണശാലയിലെ ജീവനക്കാരനായിരുന്നു ശരത്തെന്ന് പോലീസ് പറഞ്ഞു. ഭക്ഷണശാലയില്‍ കടന്ന ഒരു സംഘം ആളുകള്‍ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് ശരത്തിന്റെ ബന്ധുവിനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എ എന്‍ ഐ റിപ്പോര്‍ട്ട് ചെയ്തു. അഞ്ചു വെടിയുണ്ടകളാണ് ശരത്തിനേറ്റത്. തെലങ്കാന യിലെ വാറങ്കല്‍ സ്വദേശിയാണ് ശരത്. ജനുവരിയിലാണ് ശരത് അമേരിക്കയിലെത്തിയത്.

ശരതിന്റെ കൊലപാതകിയെ കണ്ടെത്തുന്നവര്‍ക്ക് പൊലീസ് പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്. പ്രതിയെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പതിനായിരം ഡോളറാണ് (6,87,650 രൂപ) പ്രതിഫലം പ്രഖ്യാപിച്ചിരിക്കുന്നത്.

Top