Chiking
Latest News

നാട്ടില്‍ തിരിച്ചെത്തിയ ബ്രസീല്‍ ടീമിന് ചീമുട്ടയേറ്; യാഥാര്‍ത്ഥ്യം ഇതാണ് (വീഡിയോ)

Web Desk
Indian Telegram Android App Indian Telegram IOS App

സാവോപോളോ: ലോകകപ്പില്‍ പൊരുതി തോറ്റ ശേഷം നാട്ടിലെത്തിയ ബ്രസീല്‍പ്പടയ്ക്ക് ഉജ്വല സ്വീകരണമൊരുക്കി ആരാധകര്‍. റഷ്യയില്‍ നിന്ന് നാട്ടിലെത്തിയ ടീമിനെ സ്വീകരിക്കാന്‍ ആരാധകരും മാധ്യമ പ്രവര്‍ത്തകരും വിമാനത്താവളത്തില്‍ എത്തിയിരുന്നു. ബ്രസീല്‍ പരിശീലകന്‍ ടിറ്റയോടുള്ള നിറഞ്ഞ സ്‌നേഹവും ആരാധകര്‍ പ്രകടിപ്പിച്ചു.

കുട്ടി ആരാധകനെ കെട്ടിപ്പിടിക്കുകയും സെല്‍ഫികള്‍ എടുക്കുകയും ചെയ്താണ് താരങ്ങളും ടിറ്റെയും വാഹനത്തില്‍ കയറി മടങ്ങിയത്. റിയോ ഡി ജനീറോ എയര്‍പോര്‍ട്ടിലാണ് റഷ്യയില്‍ നിന്ന് ബ്രസീല്‍ ടീം എത്തിയത്. കുടീഞ്ഞോയ്ക്കും കാസമിറോയ്ക്കും വന്‍ വരവേല്‍പ്പാണ് ലഭിച്ചത്. പരിശീലകനായി ചുമതലയേറ്റ ശേഷം പ്രമുഖ മത്സരങ്ങളില്‍ ടിറ്റെയുടെ സംഘം തോല്‍വിയേറ്റ് വാങ്ങുന്നത് ആദ്യമായിട്ടായിരുന്നു.

ഇത് മറക്കാന്‍ സാധിക്കുമെന്ന തോന്നലുകളാണ് ബ്രസീലില്‍ ടീമിന്, ലഭിച്ച സ്വീകരണത്തില്‍ നിന്ന് വ്യക്തമാകുന്നത്. എന്നാല്‍, ഇതിനിടെ നാട്ടിലെത്തിയ ബ്രസീല്‍ ടീമിന് ചീമുട്ടയേറ് കിട്ടിയെന്ന് സാമൂഹ്യമാധ്യമങ്ങളില്‍ വ്യാജ പ്രചാരണം നടക്കുന്നുണ്ട്. പണ്ട് നടന്ന ഒരു സംഭവത്തിനിടെ നടന്ന വീഡിയോയും വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുന്നുണ്ട്.

Coach Tite found time to take a picture with a Brazil supporter as he departed the airport

Philippe Coutinho was among the Brazil players who touched back home on Sunday morning

Douglas Costa was also present at Galeao International Airport in Rio de Janeiro

Barcelona midfielder Coutinho looked in sombre mood following Brazil's heartbreaking exit

Tite was unable to take Brazil to the semi-finals as they fell to a 2-1 defeat by Belgium

Douglas Costa played 32 minutes as a substitute as Brazil crashed to defeat at the Kazan Arena

ചിത്രങ്ങള്‍ കാണാന്‍ പിക്ടോറിയല്‍ മെനുവില്‍ പോകുക.

വീഡിയോ കാണാന്‍ വീഡിയോ മെനുവില്‍ പോകുക.

Top