Chiking
Latest News

ഗര്‍ഭിണി തിരക്കുള്ള മെട്രോയില്‍ കയറിയാലുള്ള അവസ്ഥ; വൈറലായി വീഡിയോ

Web Desk
Indian Telegram Android App Indian Telegram IOS App

ഗര്‍ഭിണികളോ പ്രായമായവരോ മറ്റ് ശാരീരിക ബുദ്ധിമുട്ടുള്ളവരോ തിരക്കുള്ള ബസിലോ ട്രെയിനിലോ കയറിയാല്‍ സീറ്റ് ഒഴിഞ്ഞുകൊടുക്കാറുണ്ടോ? സീറ്റ് ഒഴിഞ്ഞുകൊടുക്കുന്നവരുണ്ടാകാം. എന്നാല്‍ അതില്‍ കൂടുതലായിരിക്കും സീറ്റ് ഒഴിഞ്ഞുകൊടുക്കാത്തവര്‍. നമ്മുടെ നാട്ടില്‍ മാത്രമല്ല, മറ്റ് പല രാജ്യങ്ങളിലും സമാന അവസ്ഥ തന്നെയാണെന്ന് ഈ വീഡിയോ കണ്ടാല്‍ പറയും. ശാരീരിക വൈകല്യമുള്ളവര്‍ക്കും ഗര്‍ഭിണികള്‍ക്കുമെല്ലാം പ്രത്യേകമായി സീറ്റുകള്‍ റിസര്‍വ് ചെയ്തിട്ടുണ്ടെങ്കിലും തിരക്കുള്ള ദിവസങ്ങളില്‍ ആളുകള്‍ ഈ സീറ്റുകള്‍ കൂടി കൈയേറുകയാണ് പതിവ്.

Image result for how-many-give-up-their-seat-for-a-pregnant-woman

ഗര്‍ഭിണികളോ ചെറിയ കുഞ്ഞുങ്ങളുള്ള അമ്മമാരോ ബസ്സിലോ ട്രെയിനിലോ കയറിയാല്‍ അവരെ കണ്ടില്ലെന്ന മട്ടിലിരിക്കാനായിരിക്കും ആളുകള്‍ ശ്രമിക്കുക. ഗര്‍ഭിണികളോടുള്ള സമൂഹത്തിന്റെ പരിഗണനയും മനോഭാവും അറിയാനാണ് എക്‌സ്‌പെക്റ്റിങ് ചെയ്ഞ്ച് ക്യാംപെയിന്‍ അംബാസഡറായ അന്ന വൈറ്റ് ഹൗസ് ഒരു വീഡിയോ ഒരുക്കിയത്.

രണ്ടു കുട്ടികളുടെ അമ്മ കൂടിയായ അന്ന പൂര്‍ണ്ണ ഗര്‍ഭിണിയെന്ന വ്യാജേനെയാണ് തിരക്കുള്ള ട്രെയിനുകളില്‍ കയറിയത്. അറുപതു ശതമാനം ആളുകള്‍ മാത്രമാണ് അനുഭാവ പൂര്‍വം പെരുമാറിയതെന്നും കണ്ടഭാവം നടിക്കാതിരുന്ന ചിലരോട് സീറ്റ് ചോദിച്ചു വാങ്ങിയെന്നുമാണ് വീഡിയോ പങ്കുവച്ചുകൊണ്ട് അന്ന പറഞ്ഞത്.

വീഡിയോ കാണാന്‍ വീഡിയോ മെനുവില്‍ പോകുക

Top