Chiking
Latest News

ലോറിയില്‍ നിന്ന് തെറിച്ചുവീണ ടയറുകള്‍ പതിച്ചത് റോഡരികില്‍ പാര്‍ക്ക് ചെയ്ത കാറിന് മുകളില്‍; യുവാവ് രക്ഷപ്പെട്ടത് അദ്ഭുതകരമായി (വീഡിയോ)

Web Desk
Indian Telegram Android App Indian Telegram IOS App

റോഡിലൂടെ പോയ വാഹനത്തിന്റെ ടയര്‍ ഊരിത്തെറിച്ച് മറ്റൊരു വാഹനത്തില്‍ വന്ന് പതിക്കുന്ന ഞെട്ടിപ്പിക്കുന്ന വീഡിയോ വൈറലാകുന്നു.

ലോറിയില്‍ നിന്ന് ഊരിത്തെറിച്ച രണ്ട് ടയറുകളാണ് റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന മറ്റൊരു വാഹനത്തില്‍ പതിച്ചത്. ടയര്‍ വന്നു പതിച്ചിട്ടും വാഹനത്തിനുള്ളിലുള്ള യുവാവ് അദ്ഭുതകരമായി രക്ഷപ്പെട്ടു. ഓടിക്കൊണ്ടിരുന്ന ലോറിയില്‍ നിന്ന് രണ്ടു ടയറുകളാണ് തെറിച്ചത്. ഒന്ന് വഴിയില്‍ പാര്‍ക്ക് ചെയ്ത വാഹനത്തിന്റെ മുന്നില്‍ ഇടിച്ച് വാഹനം തകര്‍ത്തു. തൊട്ടുപിന്നാലെ രണ്ടാമത്തെ ടയര്‍ മുകളിലേക്ക് ഉയര്‍ന്ന് വാഹനത്തിന്റെ മുകളിലാണ് പതിച്ചത്.

ലോറിക്ക് പിന്നില്‍ വന്ന മറ്റൊരു വാഹനത്തിന്റെ ഡാഷ് ബോര്‍ഡ് ക്യാമറയിലാണ് ദൃശ്യങ്ങള്‍ പതിഞ്ഞത്.

വീഡിയോ കാണാന്‍ വീഡിയോ മെനുവില്‍ പോകുക

Top