Chiking
Latest News

ചിക്കിംഗ് ഇനി ആഫ്രിക്കന്‍ രാജ്യമായ അംഗോളയിലേക്ക്; അംഗോളയിലെ ടാലറ്റോണ ഗ്രൂപ്പുമായി ചിക്കിംഗ് ഫ്രാഞ്ചൈസി എഗ്രിമെന്റ് ഒപ്പുവെച്ചു; ഒക്ടോബറില്‍ അംഗോളയില്‍ ചിക്കിംഗിന്റെ ആദ്യ ഔട്ട്‌ലെറ്റ് പ്രവര്‍ത്തനം തുടങ്ങുമെന്ന് ചിക്കിംഗ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ എ.കെ.മന്‍സൂര്‍

Web Desk
Indian Telegram Android App Indian Telegram IOS App

ദുബൈ: ലോകത്തിലെ ആദ്യത്തെ ഹലാല്‍ ക്വിക്ക് സര്‍വീസ് റസ്‌റ്റോറന്റ് ബ്രാന്റായ ചിക്കിംഗ് ആഫ്രിക്കന്‍ രാജ്യമായ അംഗോളയിലേക്ക്. അംഗോളയിലെ ടാലറ്റോണ ഗ്രൂപ്പുമായി ചിക്കിംഗ് ഫ്രാഞ്ചൈസി എഗ്രിമെന്റ് ഒപ്പുവെച്ചു. ദുബൈയില്‍ ചിക്കിംഗ് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ചിക്കിംഗ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ എ.കെ.മന്‍സൂറും അംഗോളയിലെ ടാലറ്റോണ ഗ്രൂപ്പ് ഡയറക്ടര്‍ ഹുസൈന്‍ അബ്ദുള്‍ മോട്ടലെബ് ജാവേദുമാണ് ഫ്രാഞ്ചൈസി എഗ്രിമെന്റ് ഒപ്പുവെച്ചത്. ചിക്കിംഗ് ഓപ്പറേഷന്‍സ് ഡയറക്ടര്‍ മഖ്ബൂല്‍ മോദി, ചിക്കിംഗ് ഡയറക്ടര്‍ നിയാസ് ഉസ്മാന്‍, കോര്‍പറേറ്റ് ലീഗല്‍ അഡൈ്വസര്‍ അബ്ദുള്‍ അസീസ്, ബിഎഫ്‌ഐ ഡിഎംസിസി സിഇഒ ശ്രീകാന്ത് എന്‍.പിള്ള എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

അംഗോളയുടെ തലസ്ഥാനമായ ലുവാണ്ടയിലാണ് ചിക്കിംഗ് ആദ്യ സ്‌റ്റോര്‍ പ്രവര്‍ത്തനം ആരംഭിക്കുക. ടാലറ്റോണ ഷോപ്പിംഗ് സെന്ററില്‍ 2018 ഒക്ടോബറില്‍ ആദ്യ സ്‌റ്റോര്‍ തുടങ്ങുന്ന രീതിയിലാണ് ഫ്രാഞ്ചൈസി എഗ്രിമെന്റ് ഒപ്പുവെച്ചിരിക്കുന്നത്. ആഫ്രിക്കയിലെ ഏഴാമത്തെ വലിയ രാജ്യമാണ് അംഗോള. അംഗോളയ്ക്ക് വലിയ തോതിലുള്ള ധാതു-പെട്രോളിയം ശേഖരമുണ്ട്. ലോകത്തില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ്‌വ്യവസ്ഥയാണ് അംഗോളയുടേത്. എണ്ണയും രത്‌നങ്ങളുമാണ് അംഗോളയുടെ ഏറ്റവും വലിയ സാമ്പത്തിക വിഭവങ്ങള്‍. ചൈനയാണ് അംഗോളയുടെ പ്രധാന വ്യാപാര പങ്കാളി. ഇങ്ങനെ അനുദിനം വികസിച്ചുകൊണ്ടിരിക്കുന്ന അംഗോളയിലേക്കാണ് ചിക്കിംഗ് പുതുതായി കടന്നുചെല്ലുന്നത്.

ആഫ്രിക്കന്‍ രാജ്യമായ അംഗോളയിലേക്ക് ഈ ഫ്രാഞ്ചൈസി എഗ്രിമെന്റ് വഴി ചിക്കിംഗ് കടന്നു ചെല്ലുന്നത് ചിക്കിംഗിന്റെ വളര്‍ച്ചയുടെ പ്രധാനപ്പെട്ട ഒരു ഘട്ടത്തിലാണെന്ന് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ എ.കെ.മന്‍സൂര്‍ ഫ്രാഞ്ചൈസി എഗ്രിമെന്റ് ഒപ്പുവെച്ച ശേഷം പറഞ്ഞു.

കഴിഞ്ഞ മാസം നെതര്‍ലാന്‍ഡ്‌സ്, മാലിഡീവ്‌സ്, ചൈന, ന്യൂസിലാന്‍ഡ് എന്നിവിടങ്ങളില്‍ ചിക്കിംഗ് പുതിയ സ്റ്റോറുകള്‍ ആരംഭിച്ചു. ന്യൂസിലാന്‍ഡില്‍ ഓക്‌ലാന്‍ഡ് സിറ്റിയിലെ സില്‍വിയ പാര്‍ക്ക് ഷോപ്പിംഗ് മാളിലും ഹാമില്‍ട്ടണിലെ സെന്റര്‍ പ്ലേസ് മാളിലുമാണ് പുതിയ സ്റ്റോറുകള്‍ തുറന്നത്. നെതര്‍ലാഡ്‌സിലെ ആംസ്റ്റര്‍ഡാമിലെ ബുയ്ക്‌സ്ലോടെര്‍മീര്‍പ്ലെയ്ന്‍ 162 ലാണ് പുതിയ സ്റ്റോര്‍ പ്രവര്‍ത്തനം ആരംഭിച്ചത്. മാലിഡീവ്‌സില്‍ പ്രസിഡന്റ് അബ്ദുള്ള യമീന്റെ പത്‌നിയും മാലിഡീവ്‌സ് പ്രഥമ വനിതയുമായ ഫാത്തിമത് ഇബ്രാഹിമാണ് ചിക്കിംഗിന്റെ ആദ്യ സ്‌റ്റോര്‍ ഉദ്ഘാടനം ചെയ്തത്. ചൈനയിലെ ഷീന്‍ജെനിലാണ് രണ്ട് ഫ്രാഞ്ചൈസി സ്റ്റോറുകള്‍ തുറന്നത്. ഇതിന്റെ തുടര്‍ച്ചയായാണ് ഇപ്പോള്‍ ആഫ്രിക്കന്‍ രാജ്യമായ അംഗോളയിലും സ്‌റ്റോര്‍ തുറക്കുന്നതെന്ന് ചിക്കിംഗ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ എ.കെ.മന്‍സൂര്‍ പറഞ്ഞു.

ഇരുപത്തിയഞ്ച് യൂറോപ്യന്‍ രാജ്യങ്ങളില്‍ അഞ്ച് വര്‍ഷം കൊണ്ട് നൂറിലേറെ ഫ്രാഞ്ചൈസി സ്റ്റോറുകളും കിഴക്കനേഷ്യന്‍ രാജ്യങ്ങളില്‍ അഞ്ച് വര്‍ഷം കൊണ്ട് അഞ്ഞൂറ് സ്റ്റോറുകളും തുറക്കും. ഇതിന്റെ ഭാഗമായാണ് 11 രാജ്യങ്ങളില്‍ മൂന്ന് മാസത്തിനുള്ളില്‍ 25 ഫ്രാഞ്ചൈസി സ്റ്റോറുകള്‍ ആരംഭിക്കുന്ന പ്രവര്‍ത്തന പദ്ധതി ഇപ്പോള്‍ നടപ്പാക്കുന്നത്. ചൈന, യുഎഇ, ഒമാന്‍, സൗദി അറേബ്യ, ഇന്തോനേഷ്യ, മലേഷ്യ, ബ്രൂണൈ, ന്യൂസിലാന്റ്, ജിബൂട്ടി, മൊറോക്കോ, മാലിഡീവ്‌സ് എന്നീ 11 രാജ്യങ്ങളിലാണ് അടുത്ത മൂന്ന് മാസത്തിനുള്ളില്‍ 25 സ്‌റ്റോറുകള്‍ ആരംഭിക്കുന്നത്. കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ കൂടുതല്‍ സ്റ്റോറുകള്‍ ആരംഭിക്കുന്ന രീതിയിലാണ് ചിക്കിംഗിന്റെ വികസന പദ്ധതികള്‍ നടപ്പാക്കി വരുന്നത്. ഇ.എ.ക്വാണ്ടം എസ്ഡിഎന്‍ബിഎച്ച്ഡി എന്ന മലേഷ്യന്‍ കമ്പനിയുമായി ചിക്കിംഗ് മാസ്റ്റര്‍ ഫ്രാഞ്ചൈസി കരാര്‍ ഒപ്പുവെച്ചിരുന്നു. ഈ ഫ്രാഞ്ചൈസി എഗ്രിമെന്റ് വഴി ചൈന, ഫിലിപ്പൈന്‍സ്, സിംഗപ്പൂര്‍, തായ്‌ലാന്റ്, വിയറ്റ്‌നാം, തായ്‌വാന്‍, മ്യാന്‍മാര്‍, കമ്പോഡിയ, ബ്രൂണേ എന്നീ രാജ്യങ്ങളില്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍ അഞ്ഞൂറിലേറെ സ്‌റ്റോറുകള്‍ ചിക്കിംഗ് ആരംഭിക്കും. ഇത് കൂടാതെ നെതര്‍ലാന്റിലെ കചഠഛ ഫ്രാഞ്ചൈസിയുമായി ഒപ്പുവെച്ച കരാറിലൂടെ 25 യൂറോപ്യന്‍ രാജ്യങ്ങളില്‍ അഞ്ച് വര്‍ഷം കൊണ്ട് 100ലേറെ സ്റ്റോറുകള്‍ ആരംഭിക്കുമെന്നും എ.കെ.മന്‍സൂര്‍ പറഞ്ഞു. ഈ വര്‍ഷം ഒക്ടോബര്‍ മാസത്തോടെ ഓസ്‌ട്രേലിയയിലെ പെര്‍ത്തിലും സിഡ്‌നിയിലും സൗത്ത് ആഫ്രിക്കയിലെ കേപ്ടൗണിലും പാരീസിലും പുതിയ സ്റ്റോറുകള്‍ തുറക്കും. ഇതുകൂടാതെ, യുകെയില്‍ മൂന്ന് പുതിയ സ്റ്റോറുകള്‍ ഈ വര്‍ഷം അവസാനത്തോടെ ആരംഭിക്കുമെന്നും എ കെ മന്‍സൂര്‍ പറഞ്ഞു.

2000ത്തിലാണ് യുഎഇയിലെ ദുബൈ കേന്ദ്രമാക്കി ചിക്കിംഗ് പ്രവര്‍ത്തനമാരംഭിച്ചത്. 18 വര്‍ഷം കൊണ്ട് ലോകത്തിലെ ഏക ഹലാല്‍ ക്വിക്ക് സര്‍വീസ് റസ്‌റ്റോറന്റ് വേള്‍ഡ് ബ്രാന്‍ഡ് ആയി ചിക്കിംഗ് വളര്‍ന്നു. ഒന്നര പതിറ്റാണ്ടിലേറെയായി നാവില്‍ തങ്ങി നില്‍ക്കുന്ന സ്വാദ്. ഇതെന്റെ ഇഷ്ടമാണെന്ന് പ്രഖ്യാപിക്കുന്ന ലോകമെമ്പാടുമുള്ള ഭക്ഷണ പ്രേമികള്‍. ചിക്കിംഗിന്റെ വളര്‍ച്ചയ്ക്ക് പിന്നിലെ രഹസ്യം ഇതാണ്. നിരവധി ബ്രാന്‍ഡുകളില്‍ നിന്ന് ചിക്കിംഗിനെ വ്യത്യസ്തമാക്കുന്നത് വേറിട്ട രുചിക്കൂട്ടുകളാണ്. ഇതാണ് ഞങ്ങള്‍ ‘ഇറ്റ്‌സ് മൈ ചോയസ് ഇതെന്റെ ഇഷ്ടമാണ്’ എന്ന് ലളിതമായി അവതരിപ്പിക്കുന്നത്. നിരവധി ക്വിക്ക് സര്‍വീസ് റെസ്റ്റോറന്റ് ബ്രാന്‍ഡുകള്‍ നിലനില്‍ക്കുന്ന ലോക വിപണിയില്‍ പൂര്‍ണമായും ഹലാലായ ഏക ക്യുഎസ്ആര്‍ ബ്രാന്‍ഡ് എന്നതാണ് ചിക്കിംഗിനെ വേറിട്ടതാക്കുന്നത്.

വൃത്തിയിലും സര്‍വീസിലും ഗുണമേന്മയിലും അന്താരാഷ്ട്ര നിലവാരം പുലര്‍ത്തുന്ന ചിക്കിംഗ് അതുകൊണ്ട് തന്നെ ഏറ്റവും ശ്രദ്ധേയമായ ബ്രാന്‍ഡായി മാറി. കടന്നു ചെന്ന രാജ്യങ്ങളിലെല്ലാം പുതിയ രുചിഭേദം പകര്‍ന്ന് ആ ജനതയുടെ മനസും രുചിയും നിറയ്ക്കാന്‍ ചിക്കിംഗിന് കഴിഞ്ഞു. ഉപഭോക്താവിന്റെ സംതൃപ്തി പൂര്‍ണമായും ഉറപ്പുവരുത്തുന്ന നൂതന വിഭവങ്ങളാണ് ചിക്കിംഗ് അവതരിപ്പിക്കുന്നത്. ഗ്രില്‍ഡ് ചിക്കന്‍, ഗ്രില്‍ഡ് ബര്‍ഗര്‍ എന്നിവയാണ് അതില്‍ ഏറ്റവും ശ്രദ്ധേയമായത്. നൂറുശതമാനം എണ്ണയില്ലാതെ ഗ്രില്‍ഡ് ചെയ്‌തെടുക്കുന്ന ചിക്കിംഗിന്റെ ഗ്രില്‍ഡ് ചിക്കനും ഗ്രില്‍ഡ് ബര്‍ഗറും മറ്റ് ഗ്രില്‍ഡ് പ്രൊഡക്ടുകളും ഇപ്പോള്‍ തന്നെ വിപണിയില്‍ ഹിറ്റായിക്കഴിഞ്ഞു. കുടുംബസമേതം എത്തുമ്പോള്‍ ഓരോരുത്തരുടെയും രുചിഭേദങ്ങള്‍ക്കനുസരിച്ചുള്ള രുചിയൂറും വിഭവങ്ങള്‍ ചിക്കിംഗില്‍ ലഭ്യമാണ്. പാസ്തയാണ് ചിക്കിംഗ് ഉപഭോക്താക്കള്‍ക്ക് നല്‍കുന്ന മറ്റൊരു ഭക്ഷ്യോപഹാരം. ഇതോടൊപ്പം തന്നെ വെറൈറ്റി പിസ്സയും ഡെസേര്‍ട്‌സുകളും ചിക്കിംഗില്‍ ലഭ്യമാണ്. വ്യത്യസ്തമായ സോസുകള്‍ ഉപയോഗിച്ച് ഉണ്ടാക്കുന്ന പെരിപെരി ചിക്കന്‍ അടുത്ത മാസം ചിക്കിംഗ് മെനുവില്‍ ഇടംപിടിക്കും. ഇതോടൊപ്പം തന്നെ സ്‌പെഗറ്റി എന്ന പുതിയ വിഭവവും ചിക്കിംഗ് മെനുവില്‍ ഇടംപിടിക്കുകയാണ്. ചിക്കിംഗിന്റെ കസ്റ്റമേഴ്‌സിനിടയില്‍ ഹിറ്റായി കഴിഞ്ഞ മറ്റൊരു വിഭവമാണ് ചിക്കിംഗിന്റെ റൈസ് പൊറിഡ്ജ്.

വൃത്തിയും സുരക്ഷിതത്വവും കോര്‍ത്തിണക്കിയ ഹലാല്‍ ഭക്ഷ്യവസ്തുക്കള്‍ ഉപഭോക്താക്കളില്‍ എത്തിച്ചാണ് ചിക്കിംഗ് ഉപഭോക്താക്കളുടെ വിശ്വാസ്യതയും അതുവഴി കമ്പനിയുടെ വളര്‍ച്ചയും കൈവരിച്ചത്. പുതിയതും സ്വാദിഷ്ടവുമായ ഭക്ഷ്യവസ്തുക്കള്‍ ഏറ്റവും ഗുണനിലവാരം ഉറപ്പുവരുത്തിയ സ്‌പൈസസും ഹെര്‍ബ്‌സും ഉപയോഗിച്ച് ആധുനികമായി തയ്യാറാക്കിയ ഫ്‌ളേവേഴ്‌സ് ഉപയോഗിച്ചാണ് തയ്യാറാക്കുന്നത്. അതാണ് ചിക്കിംഗ് ഉപഭോക്താക്കളുടെ മനസില്‍ ഇടം പിടിച്ചതിന്റെ രഹസ്യം. പതിനഞ്ച് ലക്ഷത്തിലേറെ ഉപഭോക്താക്കളാണ് ഒരു മാസം ചിക്കിംഗിന്റെ ലോകമെമ്പോടുമുള്ള 140 സ്‌റ്റോറുകളിലുമായി എത്തുന്നത്. രാജ്യങ്ങളും മനുഷ്യരും സംസ്‌കാരവും ഭാഷയും മാറുമ്പോഴും നാവില്‍ രുചിയൂറുന്ന മെക്‌സിക്കന്‍, അമേരിക്കന്‍, ഇന്ത്യന്‍, ഇറ്റാലിയന്‍ രുചിക്കൂട്ടുകള്‍ ഉള്‍പ്പെടെ കോര്‍ത്തിണക്കിയ നാവിലും മനസിലും രുചിയൂറുന്ന സ്വാദാണ് ഈ പതിനഞ്ച് ലക്ഷത്തിലേറെ ഉപഭോക്താക്കളെ പ്രതിമാസം ചിക്കിംഗിന്റെ സ്‌റ്റോറുകളില്‍ എത്തിക്കുന്നത്.

Image result for chicking

ദീര്‍ഘനാള്‍ ചിക്കിംഗ് വളരെ കുറച്ച് സ്‌റ്റോറുകളുമായി പ്രവര്‍ത്തിച്ചു. 2006ലാണ് അന്താരാഷ്ട്ര തലത്തിലേക്ക് വളരാന്‍ ചിക്കിംഗ് തീരുമാനിച്ചത്. ഇതേ തുടര്‍ന്നാണ് കഴിഞ്ഞ 10 വര്‍ഷം കൊണ്ട് നിരവധി രാജ്യങ്ങളിലായി നൂറ്റിനാല്പതിലേറെ സ്‌റ്റോറുകളുമായി ചിക്കിംഗ് അതിന്റെ വളര്‍ച്ചയില്‍ ഒരു കുതിച്ചുചാട്ടം നടത്തിയത്. ബിഎഫ്‌ഐ മാനേജ്‌മെന്റ് ഡിഎംസിസി എന്നത് ചിക്കിംഗിന്റെ ഗ്ലോബല്‍ ഫ്രാഞ്ചൈസി മാനേജ്‌മെന്റ് വിഭാഗമാണ്. അതാണ് ചിക്കിംഗിന്റെ ഗ്ലോബല്‍ അജണ്ട രൂപകല്പന ചെയ്യുന്നത്. വിദഗ്ധ പരിശീലനവും യോഗ്യതയും നേടിയ പ്രൊഫഷണലുകള്‍ ഉള്‍പ്പെടുന്ന ടീമാണ് ചിക്കിംഗിന്റെ ഫ്രാഞ്ചൈസി പ്രോഗ്രാമിന് പിന്നില്‍. ഫ്രാഞ്ചൈസികള്‍ക്ക് ഒരു നിശ്ചിതസമയം കൊണ്ട് വലിയ വളര്‍ച്ചയും വികസനവും നേടാന്‍ കഴിയുന്ന രീതിയിലാണ് ചിക്കിംഗിന്റെ ഫ്രാഞ്ചൈസി സിസ്റ്റം പ്രവര്‍ത്തിക്കുന്നത്. ഈ ഫ്രാഞ്ചൈസി സിസ്റ്റം വഴി 2025ഓടെ ലോകത്താകെ ആയിരം സ്‌റ്റോറുകള്‍ സ്ഥാപിക്കുകയാണ് ചിക്കിംഗിന്റെ പ്രവര്‍ത്തന ലക്ഷ്യമെന്ന് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ എ.കെ.മന്‍സൂര്‍ പറഞ്ഞു.

ചിത്രങ്ങള്‍ കാണാന്‍ പിക്റ്റോറിയല്‍ മെനുവില്‍ പോകുക

Top