Chiking
Latest News

കീമോ ചെയ്യുന്നതിന് മുമ്പ് മുടി മുറിച്ച് സൊണാലി; കണ്ണുനനയിക്കുന്ന വീഡിയോ വൈറല്‍

Web Desk
Indian Telegram Android App Indian Telegram IOS App

ബോളിവുഡ് നടി സൊണാലി ബേന്ദ്രയ്ക്ക് കാന്‍സറാണെന്ന വിവരം ഞെട്ടലോടെയാണ് ആരാധകര്‍ കേട്ടത്. ഇപ്പോള്‍ നടി മുടി മുറിച്ചിരിക്കുകയാണ്. കീമോ ചെയ്യുന്നതിന് മുമ്പായാണ് തലമുടി മുറിച്ചത്. ഇടയ്ക്ക് സങ്കടം സഹിക്കവയ്യാതെ കണ്ണുതുടക്കുന്നുണ്ടായിരുന്നു താരം. വിഷമഘട്ടത്തില്‍ സൊണാലിക്ക് എല്ലാ പിന്തുണയുമായി ഭര്‍ത്താവ് ഗോള്‍ഡി ഒപ്പമുണ്ട്.

കാന്‍സര്‍ രോഗം സ്ഥിരീകരിച്ച സൊണാലി ന്യൂയോര്‍ക്കില്‍ ചികിത്സയിലാണ്. ‘രോഗത്തെ നിയന്ത്രിക്കാന്‍ പ്രതിവിധികള്‍ ചെയ്യുക എന്നതിനേക്കാള്‍ നല്ല മാര്‍ഗങ്ങളില്ല. അതുകൊണ്ട് ഡോക്ടറുടെ നിര്‍ദേശ പ്രകാരം ഞാന്‍ ഇപ്പോള്‍ ന്യൂയോര്‍ക്കില്‍ ചികിത്സയിലാണ്. അര്‍ബുദത്തെ യുദ്ധം ചെയ്ത് കീഴടക്കാന്‍ കഴിയുമെന്ന ശുഭാപ്തി വിശ്വാസത്തിലാണു ഞാന്‍’, സൊണാലി ട്വിറ്ററില്‍ കുറിച്ചു.

Sonali Bendre and Goldie Behl

Sonali Bendre and Goldie Behl

Sonali Bendre and Goldie Behl

Sonali Bendre and Goldie Behl

ചിത്രങ്ങള്‍ കാണാന്‍ പിക്ടോറിയല്‍ മെനുവില്‍ പോകുക.

Top